കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ ദയനീയതയ്ക്ക് ആരു മാപ്പു നല്‍കും?

  • By Staff
Google Oneindia Malayalam News

ദില്ലി : ഇന്ത്യയെ രക്ഷിക്കാന്‍ അവതരിച്ചവരാണ് സോണിയയും മകന്‍ രാഹുലുമെന്ന് മന്‍മോഹന്‍ സിംഗ് മുതല്‍ വയലാര്‍ രവി വരെ നമ്മോട് പറയുകയാണ്. ഊണിലും ഉറക്കത്തിലും ഇന്ത്യയിലെ ദരിദ്രകോടികളെ ഓര്‍ത്താണ് ഇവരുടെ മനം തുടിക്കുന്നതും ഹൃദയം മിടിക്കുന്നതും.

ഇരുവരും ലോക്സഭയിലെ എംപിമാരാണ്. അതാത് നിയോജക മണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് ഇവരെ ജനം തിരഞ്ഞെടുത്തത്.

ഇതാ ഇവരുടെ പാര്‍ലമെന്ററി പ്രകടനത്തിന്റെ സംക്ഷിപ്ത രൂപം. പതിനാലാം ലോക്സഭ ഇതുവരെ സമ്മേളിച്ചത് 210 ദിവസം. ഇതുവരെ പാര്‍ലമെന്റ് നടപടികളിലെ പങ്കാളിത്തത്തിന്റെ പേരില്‍ എത്ര മാര്‍ക്ക് ഇവര്‍ക്ക് നല്‍കാം. വായനക്കാര്‍ തീരുമാനിക്കുക.

സോണിയയുടെ പാര്‍ലമെന്റ് പ്രകടനം

ആകെ പങ്കെടുത്തത് മൂന്ന് ചര്‍ച്ചകളില്‍ - സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയ്ക്കും ഡെപ്യൂട്ടി സ്പീക്കര്‍ ചരണ്‍ജിത് അത്വാളിനും അനുമോദനങ്ങള്‍ നേര്‍ന്നത് ഒഴിച്ചാല്‍ 18-08-2005ല്‍ ഗ്രാമീണ തൊഴില്‍ദാന ബില്ലിന്റെ ചര്‍ച്ചയില്‍ മാത്രമാണ് സോണിയ പങ്കെടുത്തത്. പ്രത്യേക ഇടപെടലുകളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല.
സപ്ലിമെന്ററി ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല.
സ്വകാര്യ ബില്ലുകള്‍ അവതരിപ്പിച്ചിട്ടില്ല.
സ്വകാര്യ പ്രമേയങ്ങള്‍ അവതരിപ്പിച്ചിട്ടില്ല.
നിലവില്‍ ഒരു പാര്‍ലമെന്റ് കമ്മിറ്റിയിലും അംഗമല്ല

രാഹുലിന്റെ പാര്‍ലമെന്റ് പ്രകടനം

ചര്‍ച്ചയില്‍ പങ്കെടുത്തത് 2 തവണ
ഇതുവരെ പ്രത്യേക ഇടപെടല്‍ ഒരു തവണ.
മൂന്ന് ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. മൂന്നും നക്ഷത്ര ചിഹ്നമിടാത്തവ. നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി എഴുതി നല്‍കിയാല്‍ മതി. ചോദ്യവും മറുപടിയും അവതരിപ്പിക്കേണ്ടതില്ല.

ഉപചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല.
ബില്ലുകള്‍ ഇല്ല. സ്വകാര്യ ബില്ലുകളോ സ്വകാര്യ പ്രമേയങ്ങളോ അവതരിപ്പിച്ചിട്ടില്ല.

യുപിയിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ രാഹുല്‍ ഇങ്ങനെ പ്രസംഗിച്ചു.

നിങ്ങള്‍ക്കറിയാമല്ലോ, എന്റെ കുടുംബം ഒരു കാര്യം ചെയ്യാനുറച്ചാല്‍ അത് ചെയ്തിരിക്കും. സ്വാതന്ത്യ്ര സമരത്തിന്റെ കാര്യമായാലും പാകിസ്താനെ വിഭജിച്ച കാര്യമായാലും ഇന്ത്യയെ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേയ്ക്ക് നയിക്കുന്ന കാര്യമായാലും അതങ്ങനെ തന്നെ.

വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ച ഈ കുടുംബം പക്ഷേ പാര്‍ലമെന്റില്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഇന്ത്യയുടെ കഷ്ടകാലം എന്നല്ലാതെ എന്തുപറയാന്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X