കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വകലാശാലാ സൈറ്റിന് ചെലവ് മൂന്നു കോടി

  • By Staff
Google Oneindia Malayalam News

തൃശൂര്‍ : കേരള കാര്‍ഷിക സര്‍വകലാശാലയ്ക്കു കീഴില്‍ മൂന്നു കോടി ചെലവിട്ട് സ്ഥാപിച്ച കല്‍പിത സര്‍വകലാശാലയുടെ പ്രവര്‍ത്തനം ഒരു വെബ്സൈറ്റില്‍ ഒതുങ്ങിയതായി ആക്ഷേപം.

ഡോ എം എസ് സ്വാമിനാഥന്‍ അധ്യക്ഷനായ ഡബ്ല്യൂ ടി ഒ കമ്മിഷന്റെ ശിപാര്‍ശയനുസരിച്ചാണ് കാര്‍ഷിക സര്‍വകലാശാലയ്ക്കുളളില്‍ ഒരു കല്‍പിത സര്‍വകലാശാല (വെര്‍ച്വല്‍ യൂണിവേഴ്സിറ്റി) സ്ഥാപിച്ചത്. മന്ത്രിസഭയുടെ അനുമതിയും ഇതിനുണ്ടായിരുന്നു.

കാര്‍ഷിക മേഖലയുടെ വികസനവും കര്‍ഷകന്റെ ഉയര്‍ന്ന ജീവിതനിലവാരവും ലക്ഷ്യമിട്ട് ലോകവ്യാപാര സംഘടന ആവിഷ്കരിക്കുന്ന പദ്ധതികള്‍ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ഷിക സര്‍വകലാശാലയ്ക്കുളളില്‍ വെര്‍ച്വല്‍ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്.

ഏറെ പ്രതീക്ഷയോടെ 2004ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനത്തിനായി ഇതേവരെ മൂന്നു കോടി രൂപ ചെലവിട്ടിട്ടുണ്ട്. എന്നാല്‍ ഒരു മാത്രമാണ് വെര്‍ച്വല്‍ യൂണിവേഴ്സിറ്റി കാര്‍ഷിക കേരളത്തിന് ഇതുവരെ നല്‍കിയത്.

കാര്‍ഷിക സര്‍വകലാശാലയ്ക്ക് ഈ സമാന്തര യൂണിവേഴ്സിറ്റിയ്ക്കു മേല്‍ യാതൊരു നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയാണ്.

ഓഡിറ്റിംഗ്, നിയമനം തുടങ്ങിയ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വെറും കാഴ്ചക്കാരുടെ സ്ഥാനമാണ് കാര്‍ഷിക സര്‍വകലാശാലയ്ക്കുളളത്.

ഉയര്‍ന്ന ശംബളം പറ്റുന്ന 15 ഉദ്യോഗസ്ഥര്‍ വെര്‍ച്വല്‍ യൂണിവേഴ്സിറ്റിയില്‍ ഉണ്ട്. ഇവരില്‍ ഭൂരിപക്ഷവും കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും പെന്‍ഷന്‍ പറ്റി പിരിഞ്ഞവരാണ്.

വെബ്സെറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് പലതും കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പുകളും അവരുടെ വിജ്ഞാന വ്യാപന വിഭാഗം പുറത്തിറക്കിയ ലഘുലേഖകളുമാണ്.

സ്പൈസസ് ബോര്‍ഡും റബ്ബര്‍ ബോര്‍ഡും കാലാകാലങ്ങളില്‍ പുറത്തിറക്കുന്ന കൈപ്പുസ്തകങ്ങളിലെ വിവരങ്ങളും വെബ്സൈറ്റില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.

വെബ്സൈറ്റിലുളളത് ഒരു വര്‍ഷം പഴക്കമുളള വിവരങ്ങള്‍

കര്‍ഷകന്റെ ജീവിത നിലവാരം ഉയര്‍ത്താനും കാര്‍ഷികോല്‍പന്നങ്ങളുടെ വിപണി മനസിലാക്കുന്നതിനും സൃഷ്ടിച്ച വെബ് സൈറ്റില്‍ 2006 വരെയുളള വിവരങ്ങള്‍ മാത്രമാണ് ലഭ്യമാകുന്നത്.

ഉദാഹരണത്തിന് എന്ന വിഭാഗത്തില്‍ നാലു ഉപവിഭാഗങ്ങള്‍ ഉണ്ട്. , , , എന്നിവയാണവ.

ഏതില്‍ ക്ലിക്കു ചെയ്താലും ഒരേ പേജു തന്നെയാണ് തുറക്കുന്നത്. അവയിലുളളതോ 2006ലെ വില നിലവാരവും.

എന്നൊരു വിഭാഗവും ഉണ്ട്. ഇതിന്റെ രണ്ട് ഉപവിഭാഗങ്ങളും പ്രവര്‍ത്തിക്കാത്ത അവസ്ഥയിലാണ്.

കര്‍ഷകര്‍ക്ക് എന്ത് ഉപയോഗമാണ് ഈ വെബ്സൈറ്റു കൊണ്ട് ലഭിക്കുക എന്ന് വ്യക്തമല്ല.

കാര്‍ഷക സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും കല്‍പിത സര്‍വകലാശാലയുടെ സൈറ്റിലേയ്ക്ക് പ്രവേശിക്കുന്നതിന് മാര്‍ഗമൊന്നുമില്ല. ഇത്തരം അനുബന്ധ സൈറ്റുകളിലേയ്ക്ക് ലിങ്ക് നല്‍കേണ്ടതാണ്.

ഇത്തരമൊരു വെബ്സൈറ്റ് സജ്ജമാക്കുന്നതിനു മാത്രം മൂന്നു കോടി രൂപ ചെലവിട്ടെന്നാണ് കണക്കുകള്‍ പറയുന്നത്. കാര്‍ഷിക സര്‍വകലാശാലയ്ക്കുളളില്‍ നടക്കുന്ന അതിഭീകരമായ അഴിമതിയുടെ നിഴല്‍ മാത്രമാണിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X