മകനെ കുരുതി കൊടുത്ത സ്ത്രീക്ക് ജീവപര്യന്തം
ഒറീസയിലെ ഗണേശ്വര്‍പൂര്‍ വ്യാവസായിക എസ്റ്റേറ്റിലെ ജര്‍കപദ ചേരി നിവാസിയായ നാല്പത്തിമൂന്നുകാരിയായ വിദ്യുലത സ്വെയിന്‍ ആണ് ഭര്‍ത്താവിന്‍്റെ അഭിവൃദ്ധിക്കായി എട്ടുവയസുകാരനായ മകനെ കുരുതി കൊടുത്തത്. 2004 ജൂണ്‍ എട്ടിന് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മകനെ കൊല്ലുകയായിരുന്നു.
വിദ്യുലതയുടെ അലൂമിനിയം-കാസ്റ്റിഗ് വര്‍ക്ക് ഷാപ്പ് നടത്തുകയായിരുന്നു. നഷ്ടം കാരണം അത് പൂട്ടേണ്ടിവന്നു. കുടുംബത്തിന്‍്റെ സ്ഥിതി മോശമായിരിക്കെ മകനെ കാളിക്ഷേത്രത്തില്‍ ബലി കൊടുത്താല്‍ ഭര്‍ത്താവിന് അഭിവൃദ്ധിയുണ്ടാവുമെന്ന വിശ്വാസത്തിലാണ് വിദ്യുലത ഈ കടുംകൈ ചെയ്തത്.












Click it and Unblock the Notifications