• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഭി-ആഷ് ദാന്പത്യവും ചില ജ്യോതിഷ പ്രവചനങ്ങളും

  • By Staff

മുംബൈ: അഭി-ആഷ് വിവാഹം കഴിഞ്ഞതോടെ അവരുടെ ഭാവി ഗണിക്കുന്നതിലെ തിരക്കിലാണ് മിക്ക് ജ്യോതിഷന്മാരും. വിവാഹത്തോടെ അഭിഷേക് ബോളിവുഡില്‍ കൂടുതല്‍ ഐശ്വര്യത്തോടെ തിളങ്ങുമെന്നാണ് ഭൂരിപക്ഷം ജ്യോതിഷ പ്രമുഖരും രാശിഗണിച്ചു പ്രവചിച്ചിരിയ്ക്കുന്നത്.

സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ പ്രാഗത്ഭ്യം, ദേശീയ തലത്തിലുള്ള പുരസ്കാരയോഗം, മിക്ക ചിത്രങ്ങളിലെയും വേഷങ്ങള്‍ അനിതരസാധാരണമായ വൈഭവത്തോടെ മികവുറ്റതാക്കാനുളള കഴിവ് എന്നിവയും അഭിഷേകിന്‍രെ ജാതകഫലത്തില്‍ കാണുന്നുവെന്നാണ് ഇവരുടെ അഭിപ്രായം.

2007 നവംബറോടെ സിനിമയില്‍ ഹാസ്യരസപ്രധാനമായ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള യോഗമുണ്ടാകും. ഇതോടെ അഭിഷേകിന് കുടുംബ സദസുകളില്‍ പ്രിയങ്കരനാകാന്‍ സാധിക്കും.

ഇതൊക്കെയാണെങ്കിലും ദാന്പത്യജീവിതത്തില്‍ ചില അസ്വാരസ്യങ്ങളും ഉണ്ടാക്കുമെന്നാണ് മിക്കവരുടെയും പ്രവചനം. 2007 ഓഗസ്റ്റ് മാസം തീരുമാനങ്ങളെടുക്കുന്നതില്‍ വളരെ സൂക്ഷിക്കേണ്ട കാലമാണെന്നും ചില പിഴവുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. .

ചില പ്രശസ്ത ജ്യോതിഷന്‍മാര്‍ അഭി-ആഷിന്‍റെ ഭാവിയെ കുറിച്ചു പ്രവചിക്കുന്നത് ഇപ്രകാരമാണ്:

ഇരുവരുടെയും ദാന്പത്യബന്ധത്തില്‍ അല്പസ്വല്പ അസ്വാരസ്യങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രമുഖ ജ്യോതിഷ പണ്ഡിതനായ ബേജന്‍ ധനുവാലയുടെ പ്രവചനം.

അഭിഷേകിന്‍റെ അക്വേറിയന്‍ രാശിയാണ്. ഐശ്വര്യ സ്കോര്‍പിയോയും . രണ്ടും സ്ഥിരരാശിയാണ്. അതിനാല്‍ ഇരുവരും അവരുടെ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നവരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാക്കാത്തവരുമായിരിക്കും. ഒരു പരിധിയ്ക്കപ്പുറം പൊരുത്തപെടല്‍ അസാധ്യമായിരിക്കും.

അക്ഷയ ത്രീതിയ ദിനമാണ് ഇവര്‍ വിവാഹിതരായത്. ശുഭദിനമെന്നതിനപ്പുറം സൂര്യന്‍ ജ്വലിച്ചു നില്‍ക്കുന്ന ദിനവുമാണ് ഏപ്രില്‍ 20 എന്നത് പക്ഷേ അധികമാര്‍ക്കുമറിയില്ല. നീചശക്തികള്‍ക്കും വളരെ ഊര്‍ജം കൈവരിക്കുന്ന ദിനമാണത്. അന്ന് ഹിറ്റലറിന്‍റെ ജന്മദിനമാണന്നു കൂടി ഓര്‍ക്കുക.

ക്ഷമയെന്നതാണ് ഇവരുടെ ദാന്പത്യത്തിന്‍രെ വിജയ രഹസ്യം. പശ്ചാത്യജ്യോതിഷ പ്രകാരം സെപ്തംബര്‍ രണ്ട് വരെ ശനി അനിഷ്ടഭാവത്തിലാണ് നില്‍ക്കുന്നത്. എന്നാല്‍ അതിനു ശേഷം സ്ഥിതി മെച്ചപ്പെടും. അതു വരെ ഇരുവരും പൊരുത്തപ്പെട്ടു പോവാന്‍ പഠിക്കണമെന്നും ബേജന്‍ പറയുന്നു.

ദോഷങ്ങള്‍ പരിഹരിക്കാന്‍ അഭിഷേകും ഐശ്വര്യയും യഥാവിധി എല്ലാ പൂജകളും നടത്തിയതിനാല്‍ ഇരുവരുടെയും ദാന്പത്യജീവിതം സന്തുഷ്ടകരമായിരിക്കുമെന്നാണ് ജ്യോതിഷ വിദ്ഗധനായ രാജേശ്വര്‍ ശാസ്ത്രിയുടെ പ്രവചനം.

ഇരുവരും അവരുടെ മേഖലകളില്‍ തുടര‍്ന്നും പ്രവര്‍ത്തിക്കുമെങ്കിലും ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷം ഐശ്വര്യ സിനിമരംഗത്തു നിന്നു വിടവാങ്ങാനുളള സാധ്യതയും ശാസ്ത്രി തളളികളയുന്നില്ല.

ഇവര്‍ക്ക് രണ്ടു കുട്ടികളുണ്ടാകുമെന്നാണ് ശാസ്ത്രി പ്രവചിക്കുന്നത്-ഒരാണും ഒരു പെണ്ണും. ഇരുവര്‍ക്കുമിടെ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാമെങ്കിലും വിവാഹമോചനത്തില്‍ കലാശിക്കുന്ന തര്‍ക്കങ്ങളൊന്നും ഉണ്ടാവില്ലെന്നും ശാസ്ത്രി ഉറപ്പിക്കുന്നു.

വിവാഹത്തിനു ശേഷമുളള ആദ്യത്തെ കുറച്ചു മാസങ്ങളില്‍ ഇവര്‍ക്കിടയില്‍ ചില പൊരുത്തക്കേടുകളുണ്ടാവുമെന്നാണ് ജ്യോതിഷിയായ നവീന്‍ ശുക്ലയുടെ കണക്കുകൂട്ടല്‍. 2008 മധ്യത്തോടെ വ്യാഴം രാശി മാറും. അതിനു ശേഷം കുഞ്ഞുണ്ടാക്കുന്നതോടെ ദാന്പത്യം ദൃഡമാക്കും.

മാതാപിതാക്കള്‍ക്ക് കുഞ്ഞ് ഭാഗ്യം കൊണ്ടു വരുമെന്നു മാത്രമല്ല വളരെ ആഗോള പ്രശസ്തനുമായി മാറുമെന്നാണ് ശുക്ലളയുടെ പ്രവചനം.

സന്തുഷ്ട കുടുംബജീവിതമാണ് ഇവര്‍ക്കുണ്ടാക്കുകയെന്നതാണ് ജ്യോതിഷിയായ റിച്ചാ ശുക്ശയുടെ പ്രവചനം. എന്നാല്‍ ഇരുവരും അവരവരുടെ അമ്മമാരുടെ സ്വാധീനത്തില്‍ കഴിയുന്നവരാണ്. ഐശ്വര്യ പ്രത്യേകിച്ചും.

അതിനാല്‍ പുതിയ എന്തു ബന്ധവുമായി ആദ്യം പൊരുത്തപ്പെടാന്‍ ആഷിന് ബുദ്ധിമുട്ടായിരിക്കും. അതിനു പുറമേ അഭിഷേക് ഐശ്വര്യയോട് പ്രകടിപ്പിക്കുന്ന അത്രയും സ്നേഹം അതേ അളവില്‍ തിരിച്ചു പ്രകടിപ്പിക്കാന്‍ ഐശ്വര്യയ്ക്ക് കഴിയണമെന്നില്ല.

കാരണം ഐശ്വര്യയുടെ ജാതകപ്രകാരം ചൊവ്വയും ശനിയും തമ്മിലുളള ബന്ധം കണക്കിലെടുക്കുന്പോള്‍ സ്നേഹബന്ധങ്ങളിലും ആഷ് വളരെ അന്തര്‍മുഖിയായിരിക്കും. ഭര്‍ത്താവിന്‍റെ മാതാപിതാക്കളോട് അത്ര നല്ല ബന്ധമായിരിക്കില്ല ആഷിനുണ്ടാവുകയെന്നാണ് റിച്ചയുടെ പ്രവചനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more