കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുകസ ജില്ലാസെക്രട്ടറിയെ പുറത്താക്കി

  • By Staff
Google Oneindia Malayalam News

ദില്ലി: സംസ്ഥാനത്ത്‌ ഭാരവാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ഘടിപ്പിക്കാന്‍ സര്‍ക്കാരിന്‌ സുപ്രീം കോടതി മൂന്ന്‌ മാസത്തെ സമയം കൂടി അനുവദിച്ചു. സ്പീഡ് ഗവര്‍ണര്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കയ്ക്ക് താല്‍ക്കാലിക ആശ്വാ‍സമാ‍ണ് ഈ വിധി.

സ്പീഡ് ഗവര്‍ണര്‍ സ്ഥാപിയ്ക്കുന്നത് ഉറപ്പുവരുത്താനായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാന്‍ നേരത്തെ കോടതി അനുവദിച്ചിരുന്ന സമയം വെളളിയാഴ്ച അവസാനിച്ചിരുന്നു.

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാനുള്ള നിര്‍ദേശം ഊര്‍ജിതമായി നടപ്പാക്കുകയാണെന്നു സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. 90,000 വാഹനങ്ങളില്‍ 46,000 എണ്ണത്തില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചതായി സര്‍ക്കാര്‍ കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.

കൂടാതെ സ്പീഡ് ഗവര്‍ണര്‍ നടപ്പാക്കുന്നതിനു മേല്‍നോട്ടം വഹിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അഞ്ച്‌ ഉദ്യോഗസ്ഥരുടെ സമിതി രൂപവല്‍ക്കരിച്ചു. സ്പീഡ് ഗവര്‍ണറിന്റെ ആവശ്യകതയെക്കുറിച്ചു പ്രചാരണം നടത്തുക, സ്പീഡ്‌ ട്രേസറുകള്‍ സ്ഥാപിക്കുക, ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കാന്‍ സ്ഥാപനം തുടങ്ങുക, സ്പീഡ് ഗവര്‍ണര്‍ വാങ്ങാന്‍ ചുരുങ്ങിയ പലിശയ്ക്കു വായ്പ ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും സംസ്ഥാനം വ്യക്‌തമാക്കി.

ഇടപ്പാളില്‍ ഡ്രൈവര്‍മാര്‍ക്കു പരിശീലനം നല്‍കാനുള്ള സ്ഥാപനം തുടങ്ങാനായി 25 ഏക്കര്‍ സ്ഥലം വിട്ടുകൊടുത്തിട്ടുണ്ട്‌. ഈ സ്ഥാപനത്തിനു കേന്ദ്രസര്‍ക്കാരില്‍ നിന്ന്‌ ഒരു കോടി രൂപ ധനസഹായവും ലഭിക്കും.

സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കു നികുതി അടയ്ക്കുന്പോള്‍ റജിസ്ട്രേഷന്‍ പുതുക്കി നല്‍കില്ലെന്ന നിബന്ധന കര്‍ശനമായി പാലിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധ്യപ്പെടുത്തി.

സര്‍ക്കാരും വാഹന ഉടമകളും തമ്മില്‍ സ്പീഡ് ഗവേര്‍ണര്‍ സംബന്ധിച്ച തര്‍ക്കം തുടരുന്നതിനിടെയാണ് കോടതി സമയപരിധി കൂട്ടിയിരിക്കുന്നത്. കെഎസ്‌ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഉടന്‍ തന്നെ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കുമെന്ന് ഗതാഗത മന്ത്രി മാത്യു ടി തോമസ് അറിയിച്ചിട്ടുണ്ട്.

നികുതി അടയ്ക്കുന്ന വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിച്ചുണ്ടോ എന്ന്‌ പരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സ്പീഡ് ഗവര്‍ണറിന്‍റെ കാര്യത്തില്‍ പ്രായോഗിക സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X