2008ല്‍ കേരളത്തില്‍ നിന്നും 25 എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ്
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ 25 എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസ് തുടങ്ങുമെന്നു എയര്‍ ഇന്ത്യ ചെയര്‍മാന്‍ വി.തുളസീദാസ് പറഞ്ഞു.
ഇപ്പോള്‍ 13 എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വ്വീസാണ് നടക്കുന്നത്. അടുത്ത മാസം നാല് സര്‍വ്വീസുകളും അടുത്ത വര്‍ഷം എട്ട് സര്‍വ്വീസുകളും കൂടി തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ഇതോടെ മൊത്തം സര്‍വ്വീസ് 25 ആയി ഉയരും.തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് ദിനംപ്രതി സര്‍വ്വീസ് തുടങ്ങും. നടപ്പു സാന്പത്തിക വര്‍ഷം വരുമാനം 1000 കോടി കവിയുമെന്നും യാത്രക്കാരുടെ എണ്ണം ഒരു ദശലക്ഷം ആകുമെന്നും അദ്ദേഹം പറഞ്ഞു.
2005 ഏപ്രില്‍ 29ന് തിരുവനന്തപുരം-അബുദാബി സര്‍വ്വീസിന് തുടക്കമിട്ട് കൊണ്ട് പ്രവര്‍ത്തനം ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി. കേരളത്തിലെ മൂന്നു വിമാനത്താവളത്തില്‍ നിന്നായി 84 സര്‍വ്വീസുകളാണ് എയര്‍ ഇന്ത്യ നിത്യേന നടത്തുന്നത്.
ദുബായ്, അബുദാബി, ദോഹ, ബഹറിന്‍, ഷാര്‍ജാ, മസ്കറ്റ്, സിംഗപ്പൂര്‍, കൊളബോ തുടങ്ങിയ രാജ്യങ്ങളിലെയ്ക്കാണ് നിലവില്‍ എയര്‍ ഇന്ത്യ സര്‍വ്വീസ് നടത്തുന്നത്. ഇത് കൂടുതല്‍ രാജ്യങ്ങളിലെയ്ക്ക് വ്യാപിപ്പിക്കാന്‍ ലക്ഷ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എയര്‍ ഇന്ത്യയ്ക്ക് അടുത്ത കുറേ വര്‍ഷങ്ങള്‍ക്കുള്ളില്‍ ആയിരത്തോളം പൈലറ്റുമാരെ ആവശ്യമുണ്ട്. എന്‍ജിനീയറിങ്ങ് ബിരുദധാരികളെ ക്യാംപസ് സെലക്ഷന്‍ വഴി ഇതിനായി തിരഞ്ഞെടുക്കും. വ്യോമസേനയില്‍ നിന്ന് വിരമിക്കുന്നവരെ പൈലറ്റുമാരാക്കാന്‍ സേനയുമായി ധാരണപത്രം ഒപ്പിട്ടുണ്ടെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ അറിയിച്ചു.
കഴിവ് തെളിയിക്കാന്‍ കഴിയാത്തതിനാലാണ് മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ നിന്നുള്ള ആദ്യ പൈലറ്റായ ഡിക്സണെ ഒഴിവാക്കിയതെന്നും തുളസീദാസ് പറഞ്ഞു.












Click it and Unblock the Notifications