കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രാമപഞ്ചായത്തുകള്‍ക്ക് വേണ്ടി വെബ് പോര്‍ട്ടലുകള്‍ ഒരുങ്ങുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ഗ്രാമപഞ്ചായത്തുകളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് മലയാളത്തില്‍ വെബ് പോര്‍ട്ടലുകള്‍ തയ്യാറാകുന്നു.

ഓരോ പഞ്ചായത്തിനും സ്വന്തമായി പ്രത്യേകം പ്രത്യേകം പോര്‍ട്ടലുകളാണ് ഉണ്ടാവുക.യുനസ്കോയുടെ സാന്പത്തിക സഹായത്തോടെ അക്ഷയ പദ്ധതിയ്ക്ക് കീഴിലാണ് പോര്‍ട്ടലുകള്‍ തയ്യാറാക്കുന്നത്.

അതാത് പഞ്ചായത്തുകളിലെ ജനങ്ങളെയും ഉള്‍പ്പെടുത്തിയാണ് പോര്‍ട്ടലുകള്‍ക്കായുള്ള വിവരങ്ങള്‍ ശേഖരിയ്ക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഏതാനും പഞ്ചായത്തുകളിലും തലശ്ശേരി മുനിസിപ്പാലിറ്റി, കണ്ണൂര്‍ ജില്ലാപഞ്ചായത്ത് എന്നിവയ്ക്കു വേണ്ടിയുള്ള പോര്‍ട്ടലുകളാണ് ആദ്യം തയ്യാറാവുക.

കണ്ണൂര്‍ ജില്ലയിലെ പിണറായി, മുഴപ്പിലങ്ങാട്, എരമം-കുറ്റൂര്‍, പാപ്പിനിശ്ശേരി, ശ്രീകണ്ഠാപുരം, പായം, മാലൂര്‍, വേങ്ങാട് എന്നീ പഞ്ചായത്തുകള്‍ക്കാണ് ആദ്യം പോര്‍ട്ടലുകള്‍ തയ്യാറാവുക.

പ്രാദേശിക, ചരിത്രം, പ്രമുഖ വ്യക്തികളെപ്പറ്റിയുള്ള വിവരങ്ങള്‍, സംഘടനങ്ങള്‍, സ്ഥാപനങ്ങള്‍, സ്ഥലങ്ങള്‍, പ്രത്യേക മേഖലകള്‍, തദ്ദേശ സ്വയംഭരണകേന്ദ്രത്തിന് കീഴിലുള്ള സ്ഥാപനങ്ങള്‍, പ്രാദേശിക മേഖലയിലെ തൊഴില്‍ സാധ്യതകള്‍ തുടങ്ങിയവയായിരിക്കും ഇതിലെ പ്രധാന വിഭാഗങ്ങള്‍.

യഥാസമയങ്ങളില്‍ പുതുക്കുന്ന പോര്‍ട്ടലില്‍ വിവരസാങ്കേതിക വിദ്യാരംഗത്തെ നൂതനപ്രവണതകളെക്കുറിച്ചുള്ള നിന്ന് ന്യൂസ് ലെറ്റര്‍ സൗകര്യവും ലഭ്യമാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X