കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉന്നത രാഷ്ട്രീയക്കാര്‍ വാടക വെട്ടിക്കുന്നതായി റിപ്പോര്‍ട്ട്

  • By Staff
Google Oneindia Malayalam News

ദില്ലി: ഉന്നതരായ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരുമായി 400ഓളം പേര്‍ അനധികൃതമായി സര്‍ക്കാര്‍ ബംഗ്ലാവുകള്‍ കൈവശം വയ്ക്കുന്നതായി റിപ്പോര്‍ട്ട്‌.

ഇവരില്‍ നിന്ന്‌ 50 കോടിയോളം രൂപയാണ് വാടകയിനത്തില്‍ സര്‍ക്കാറിന് ലഭിക്കാനുളളതെന്നും നഗര വികസന മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. ദില്ലിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ ബംഗ്ലാവുകളാണ് രാഷ്ട്രീയനേതാക്കളും പത്രപ്രവര്‍ത്തകരും ഉന്നത ഉദ്യോഗസ്ഥ വൃത്തവും കൈയ്യേറിയിരിക്കുന്നത്.

വര്‍ഷങ്ങളായി ഇവര്‍ വാടക പോലും നല്‍കാറില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലെയും ബിജെപി യിലെയും അംഗങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കോണ്‍ഗ്രസ്‌ പാര്‍ട്ടി തന്നെ ഇത്തരത്തില്‍ മൂന്ന്‌ കെട്ടിടങ്ങള്‍ക്ക്‌ നല്‍കാനുള്ള തുക 1.1 കോടി രൂപയാണ്‌. ദില്ലിയിലെ റൈസിന റോഡിലുള്ള അഞ്ചാം നന്പര്‍ കെട്ടിടം, അക്ബര്‍ റോഡിലെ ഇരുപത്തിയാറാം നന്പര്‍ കെട്ടിടം, ചാണക്യപുരിയിലെ ഒരു കെട്ടിടം എന്നിവ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിമാര്‍ക്ക്‌ താമസിക്കാനായി നല്‍കിയിരുന്നു. ഇവയ്ക്കെല്ലാം കൂടിയാണ്‌ ഒരു കോടി രൂപയിലേറെ വാടക കുടിശിക.

ബിജെപി ജനറല്‍ സെക്രട്ടറി രാജ്‌നാഥ്‌ സിംഗ്‌ താമസിക്കുന്ന അശോക റോഡിലെ ബംഗ്ലാവിന്‍റെ വാടക കുടിശികയാവട്ടെ 16.83 കോടി രൂപയാണ്‌. മുന്‍ കേന്ദ്രമന്ത്രിയായ ജസ്വന്ത്‌ സിംഗ്‌ താമസിക്കുന്ന തീന്‍മൂര്‍ത്തി ലെയിനിലെ വസതിക്ക്‌ 18.97 കോടി രൂപയാണ്‌ വാടക കുടിശിക.

എംപി മാരെ കൂടാതെ പാര്‍ട്ടിയിലെ മറ്റ്‌ ചില ഉന്നതരും ഈ പട്ടികയിലുണ്ട്‌. ഏകദേശം ഒരു ഡസനിലേറെ മാധ്യമപ്രവര്‍ത്തകരും കലാകാരന്മാരുമാരും കൊടുക്കാനുള്ള വാടക കുടിശിക ഓരോരുത്തര്‍ക്കും പത്ത്‌ ലക്ഷം രൂപയിലേറെ വരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X