രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടല്‍ തോക്കുധാരികള്‍ പിടിയില്‍
ഫൈസാബാദ് യുപിയിലെ അയോധ്യക്കടുത്ത് രാഹുല്‍ഗാന്ധി താമസിക്കുന്ന ഹോട്ടലില്‍ തോക്കുമായെത്തിയ രണ്ടു പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവം സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഞെട്ടലുളളവാക്കി.
ഗാസിയാബാദില്‍ നിന്നുളള ബിഎസ്‌പി പ്രവര്‍ത്തകരായ പി.സി ജാദവ്, സംഗ്രാം യാദവ് എന്നിവരാണ് അറസ്റ്റിലായത്.ഫൈസാബാദിലെ കൃഷ്‌ണാപാലസ് ഹോട്ടലില്‍ നിന്നുമാണ് സംശയാസ്‌പദമായ സാഹചര്യത്തില്‍ ഇവരെ പ്രത്യേക സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്തത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോട്‌വാളാപോലീസിന് കൈമാറി.
ഇവരില്‍ നിന്ന് റിവോള്‍വറും പിസ്റ്റളും പിടിച്ചെടുത്തു. പിടിയിലായ തോക്കുകള്‍ ലൈസന്‍സുളളവയാണെന്ന് പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. രാഹുല്‍ ഗാന്ധി താമസിച്ചിരുന്ന ഹോട്ടല്‍ അശോക് സിങ് എന്ന് ബിഎസ്‌പി നേതാവിന്റെ ഉടമസ്ഥതയിലുളളതാണ്.
സംഭവത്തെ തുടര്‍ന്ന് രാഹുലിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അറസ്റ്റിലായ ഇരുവരും ബിഎസ്‌പി പാര്‍ട്ടിയുടെ പ്രവര്‍ത്തകരാണെന്നും പ്രശ്‌നം സൃഷ്ടിക്കാനല്ല അവര്‍ ഹോട്ടലില്‍ താമസിച്ചതെന്നും ബിഎസ്‌പി വക്താവായ സുധീര്‍ ഗോയല്‍ അറിയിച്ചു.












Click it and Unblock the Notifications