കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതി: പ്രണാബിന്റെ പേര് പരിഗണനയില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന്‌ മുന്നോടിയായി തലസ്ഥാനത്ത്‌ ചര്‍ച്ചകളും അണിയറ പ്രവര്‍ത്തനങ്ങളും സജീവമാകുന്നു. കോണ്‍ഗ്രസാണ്‌ സജീവമായി രംഗത്തുള്ളത്‌.

രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് മൂന്ന്‌ പ്രമുഖ കോണ്‍ഗ്രസ്‌ നേതാക്കളുടെ പേരുകളാണ്‌ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്‌ യുപിഎ ഘടകക്ഷികളായ സിപിഎമ്മിനും സിപിഐയ്‌ക്കും മുന്നില്‍ വെച്ചിരിക്കുന്നതെന്നാണ്‌ സൂചന.

മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളായ വിദേശകാര്യമന്ത്രി പ്രണാബ്‌ മുഖര്‍ജി, സുശീല്‍ കുമാര്‍ ഷിന്‍ഡേ, കരണ്‍ സിംഗ്‌ എന്നിവരാണ്‌ കോണ്‍ഗ്രസിന്റെ പട്ടികയിലുള്ളവര്‍.

വളരെക്കാലമായി ഭരണത്തിന്റെ വിവിധ മേഖലകളില്‍ സജീവമായിരുന്ന പ്രണാബ്‌ മുഖര്‍ജി പരിചയസമ്പന്നതയുടെ കാര്യത്തില്‍ സര്‍വ്വസമ്മതനാണെങ്കിലും ശക്തമായ രാഷ്ട്രീയ നിലപാടുകളുടെ കാര്യത്തില്‍ മറ്റു കക്ഷികള്‍ക്ക്‌ അത്ര സ്വീകാര്യനല്ല.

മഹാരാഷ്ട്രയിലെ ആദ്യത്തെ ദളിത്‌ മുഖ്യമന്ത്രിയും ഒരു തവണ ആന്ധ്രപ്രദേശ്‌ ഗവര്‍ണറുമായിരുന്ന സുശീല്‍ കുമാര്‍ ഷിന്റേയ്ക്ക് പക്ഷേ മഹാരാഷ്ട്രയില്‍ നിന്ന്‌ വേണ്ടത്ര പിന്തുണയുണ്ടാവില്ലെന്നാണ്‌ നിരീക്ഷിയ്‌ക്കപ്പെടുന്നത്‌.

ഇന്ത്യയുടെ യുഎസ്‌ സ്ഥാനപതിയായും, ഒട്ടേറെ വകുപ്പുകളുടെ നേതൃത്വം വഹിച്ചുമുള്ള പരിചയസമ്പന്നതയാണ്‌ കാശ്‌‌മീരിലെ രാജകുടുംബത്തില്‍ നിന്നുള്ള കരണ്‍ സിംഗിനെ ഈ സ്ഥാനത്തേയ്‌ക്ക്‌ സ്വീകാര്യനാക്കുന്നത്‌. എന്നാല്‍ ഇദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തിന്‌ അത്ര പരിചിതനല്ല.

മെയ്‌ 11ന്‌ ഉത്തര്‍ പ്രദേശ്‌ തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിയ്ക്കുന്നതോടെയായിരിക്കും ഇത്തരം ചര്‍ച്ചകളില്‍ കൂടുതല്‍ വ്യക്തതയുണ്ടാവുകയെന്ന്‌ പൊതുവേ കരുതപ്പെടുന്നത്. രാഷ്ട്രപതി സ്ഥാനത്തേയ്‌ക്കുള്ള മത്സരത്തില്‍ ഒരു യുപി നിയമസഭാംഗത്തിന്റെ വോട്ടിന് മൂല്യം 203 ആണ്. അതേ സമയം അരുണാചല്‍ പ്രദേശില്‍ നിന്നുള്ള ഒരു നിയമസഭാംഗത്തിന്റെ വോട്ടിന്റെ മൂല്യം 25ഉം.

ഉത്തര്‍ഖണ്ഡിലെയും പഞ്ചാബിലെയും നിയസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം കൈവരിച്ച സ്ഥിതിയ്‌ക്ക്‌ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ബിജെപിയുടെ നിലപാടും നിര്‍ണ്ണായകമായിരിക്കും. കോണ്‍ഗ്രസ്‌ നിര്‍ദ്ദേശിയ്‌ക്കുന്ന ഒരാളെ രാഷ്ട്രപതിസ്ഥാനത്തേയ്‌ക്ക്‌ പിന്തുണയ്‌ക്കില്ലെന്ന്‌ ബിജെപി നേരത്തേ വ്യക്തമാക്കയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X