കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഴ്‌സിങ്‌ കോളെജുകളിലെ ഫീസ്‌ കൂട്ടും: ശ്രീമതി

  • By Staff
Google Oneindia Malayalam News

അമൃത്സര്‍: ജനിച്ചയുടനെ അമ്മയുടെ സ്‌പര്‍ശം പോലുമേല്‍ക്കാതെ മോഷ്ടിയ്‌ക്കപ്പെട്ട കുഞ്ഞിനെ ഏഴു വര്‍ഷങ്ങള്‍ക്കുശേഷം സ്വന്തം മാതാപിതാക്കള്‍ക്ക്‌ തിരികെ ലഭിച്ചു.

നീണ്ട നിയമയുദ്ധത്തിന്‌ ശേഷമാണ്‌ അമൃത്സര്‍ സ്വദേശികളായ ഹരീഷിനും ഭാര്യ മഞ്‌ജുവിനും മകന്‍ അമര്‍പ്രതാപ്‌ സിംഗിനെ തിരികെ ലഭിച്ചത്‌.

കോടതിയില്‍ ലഭിച്ച രേഖകളനുസരിച്ച്‌ ഏഴുവര്‍ഷം മുമ്പ്‌ 2000 ജൂലൈ ഒന്നിനാണ്‌ നഗരത്തിലെ ഒരു ക്ലിനിക്കില്‍ മജ്ഞു ഒരാണ്‍കുഞ്ഞിന്‌ ജന്മം നല്‍കിയത്‌. പ്രസവശേഷം മഞ്‌ജുവിന്‌ ബോധം വീഴുന്നതിന്‌ മുമ്പേ ക്ലിനിക്കിലുണ്ടായിരുന്ന നഴ്‌സ്‌ രമേഷ്‌ റാനി ആണ്‍ കുഞ്ഞിനെമാറ്റി പകരം പെണ്‍കുഞ്ഞിനെ മഞ്‌ജുവിനരികില്‍ കിടത്തി. മോഷ്ടിച്ച കുഞ്ഞിനെ രമേശ്‌ ഒരു സിക്ക്‌ കുടുംബത്തിന്‌ കൈമാറുകയായിരുന്നു.

പിന്നീട്‌ 2003ല്‍ പൊലീസ്‌ രമേശിനെ അറസ്റ്റ്‌ ചെയ്‌തപ്പോഴാണ്‌ ഹരീഷും മഞ്‌ജുവും സംഭവത്തെക്കുറിച്ചറിയുന്നത്‌. മജ്ഞു ജന്മം നല്‍കിയത്‌ ആണ്‍ കുഞ്ഞിനാണെന്നും ആ കുഞ്ഞിനെ താനെടുത്ത്‌ സുഖ്‌മിന്ദര്‍ സിംഗിനും ഭാര്യ രഞ്‌ജിത്‌ കൗറിനും വില്‍ക്കുകയായിരുന്നുവെന്നും രമേശ്‌ പൊലീസില്‍ കുറ്റസമ്മതം നടത്തി.

പിന്നീട്‌ കേസ്‌ പഞ്ചാബ്‌ ഹരിയാന കോടതിയിലെത്തുകയും കോടതി ജനിതക പരിശോധനയ്‌ക്ക്‌ നിര്‍ദ്ദേശിയ്‌ക്കുകയും ചെയ്‌തു. പരിശോധനാ ഫലമനുസരിച്ച്‌ കുഞ്ഞ്‌ ഹരീഷ്‌-മജ്ഞു ദമ്പതികളുടേതാണെന്ന്‌ മെയ്‌ 8നാണ്‌ കോടതി സ്ഥിരീകരിച്ചത്‌. മെയ്‌ 19 ശനിയാഴ്‌ചയാണ്‌ കുഞ്ഞിനെ കോടതി ഇവര്‍ക്ക്‌ വിട്ടുകൊടുത്തത്‌. സിഖ്‌ കുടുംബത്തില്‍ എത്തിപ്പെട്ടതുകൊണ്ടുതന്നെ സിഖ്‌ മതക്കാരനായാണ്‌ അമര്‍പ്രതാപ്‌ വളര്‍ന്നത്‌. എങ്കിലും കുട്ടിയുടെ മതം മാറ്റാന്‍ മാതാപിതാക്കള്‍ ഉദ്ദേശിയ്ക്കുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X