കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ എന്‍ജീനീയറിംഗ്‌: 50% സീറ്റ്‌ സര്‍ക്കാറിന്‌

  • By Staff
Google Oneindia Malayalam News

കൊല്ലം: ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വനഭൂമി സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയതായി റിപ്പോര്‍ട്ട്. തെങ്കാശിപട്ടയമെന്നറിയപ്പെടുന്ന വ്യാജ പട്ടയത്തിന്റെ മറവിലാണ്‌ സ്വകാര്യ വ്യക്തികളും കുത്തക മുതലാളിമാരും ഭൂമി സ്വന്തമാക്കിയത്‌.

തെന്‍മല, ആര്യങ്കാവ്‌ പ്രദേശങ്ങളിലാണ്‌ ഭൂമി കൈയ്യേറ്റം വ്യാപകമായി നടന്നത്‌. തെന്‍മലയിലെ ഒരു എസ്‌റ്റേറ്റുകാര്‍ 206 ഏക്കര്‍ സ്ഥലം കൈയ്യേറിയെന്ന്‌ റവന്യൂ രേഖകള്‍ വ്യക്തമാക്കുന്നു.

മറ്റൊരു എസ്‌റ്റേറ്റുകാര്‍ 45 ഏക്കര്‍ കൈയ്യേറിയതിനും രേഖകളുണ്ട്‌. ഇതിനുപുറമേ ഇടമണ്ണിലെ സര്‍ക്കാര്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയിട്ടുണ്ട്‌.

ഇതിനിടെ എംജി റോഡിലെ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട്‌ കളക്ടറും വ്യാപാരികളും നേര്‍ക്ക്‌ നേര്‍ വന്നതോടെ എറണാകുളത്ത്‌ സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്‌. നോട്ടീസ്‌ നല്‍കിയ പ്രകാരം തിങ്കളാഴ്‌ച മുതല്‍ കുടിയൊഴിപ്പിക്കല്‍ പുനരാരംഭിക്കുമെന്നാണ്‌ ജില്ലാ കള്‌കടര്‍ അറിയിച്ചിരിക്കുന്നത്‌.

ഇനി കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ സമ്മതിക്കില്ലെന്നും പൊളിക്കല്‍ തടയുമെന്നും ചേംബര്‍ ഓഫ്‌ കൊമേഴ്‌സിന്റെ നേതൃത്വത്തില്‍ വ്യാപാരികളും അറിയിച്ചു. ഇതോടെ തിങ്കളാഴ്‌ച മുതല്‍ എംജി റോഡില്‍ സംഘര്‍ഷത്തിന്‌ സാധ്യതയേറിയിരിക്കുകയാണ്‌. വ്യാപാരികള്‍ക്കെതിരെ പൊതുജനങ്ങള്‍ രംഗത്തെത്തിയതും സംഘര്‍ഷ സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്‌.

അതേസമയം, എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഭൂരേഖ പരിശോധന സെല്ലുകള്‍ രൂപവത്‌കരിക്കുമെന്ന്‌ റവന്യൂ മന്ത്രി കെ. പി രാജേന്ദ്രന്‍ അറിയിച്ചു. കൈയ്യേറ്റങ്ങള്‍ സംബന്ധിച്ച രേഖകള്‍ പരിശോധിക്കുന്നതിനാണിത്‌.

കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചാണ്‌ സെല്ലുകള്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി പറഞ്ഞു. മൂന്നാറില്‍ ഇതുവരെ 285.81 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിച്ചതായും അതിന്‌ 160.45 കോടി വിലമതിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X