അഭയ: അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് കോടതി
തിരുവനന്തപുരം: അഭയ കേസില്‍ വാറണ്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ ആര്‍.ഗീതയുടെയും കെമിക്കല്‍ അനലിസ്റ്റ് എം ചിത്രയുടെയും അറസ്റ്റ് ഒഴിവാക്കണമെന്ന് പറയാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
പോസ്‌റ്റ്‌മോര്‍ട്ടം വര്‍ക്ക് റജിസ്‌റ്റര്‍ തിരുത്തിയതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇരുവര്‍ക്കും കോടതി ചൊവ്വാഴ്‌ച അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഇരുവരും തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്‌ജി എം. രാമകൃഷ്‌ണന് മുമ്പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ജൂണ്‍ രണ്ടിലേയ്‌ക്ക് മാറ്റിവച്ചു. ജൂണ്‍ രണ്ട് വരെ ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് പറയാനാകില്ലെന്നാണ് കോടതി അറിയിച്ചത്.
ചിത്ര അഡ്വക്കേറ്റ് വി.ജി ഗോവിന്ദന്‍ നായര്‍ മുഖേനയും ഗീത കെ. രാജഗോപാലന്‍ നായര്‍ മുഖേനയും ആണ് ജ്യാമാപേക്ഷ നല്‍കിയത്.












Click it and Unblock the Notifications