കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുധാകരനെതിരായ കേസ്‌: തുടര്‍നടപടി വേണ്ടെന്ന്‌ കോടതി

  • By Staff
Google Oneindia Malayalam News

കൊല്ലം: ജില്ലയില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ചപ്പനി ബാധിച്ചവരുടെ എണ്ണം 2,500 കവിഞ്ഞു. ചിക്കുന്‍ ഗുനിയ ബാധിതരുടെ എണ്ണം ജില്ലയില്‍ 32 ആയി. എലിപ്പനിയും ജില്ലയില്‍ പടരുന്നതായാണ് റിപ്പോര്‍ട്ട് .

പ്രതിദിനം 800ഓളം പേര്‍ പനിബാധിച്ച്‌ ചികിത്സയ്‌ക്കായി എത്തുന്നുണ്ട്‌. കൊട്ടാരക്കരയില്‍ എലിപ്പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേയ്‌ക്ക്‌ വിദഗ്‌ധ ചികിത്സയ്‌ക്കായി മാറ്റിയിരിക്കുകയാണ്‌.

എലിപ്പനി സാധാരണയായി കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെയാണ്‌ സാരമായി ബാധിക്കുക. എലിപ്പനി കണ്ടുപിടിക്കുന്നതിനുളള പരിശോധനാ സംവിധാനം ജില്ലാ ആശുപത്രിയില്‍ ഉള്‍പ്പെടെ എല്ലായിടത്തും സജ്ജീകരിച്ചിട്ടുണ്ട്‌. പനി സ്ഥിരീകരിക്കുന്നത്‌ വൈകുന്നതാണ്‌ അപകടകരമാകുന്നത്‌.

ആലപ്പുഴയിലെ വൈറോളജി ഇന്‍സ്‌റ്റിറ്റിയൂട്ടില്‍ ചിക്കുന്‍ ഗുനിയ രോഗനിര്‍ണ്ണയം നടത്തുന്നതിനുളള കിറ്റുകള്‍ക്ക്‌ അഭാവം നേരിടുന്നുണ്ട്‌. ഇത്‌ രോഗനിര്‍ണയത്തെ വൈകിക്കുന്നു. ജില്ലയില്‍ ബുധനാഴ്‌ചയെടുത്ത്‌ 18ഓളം സാമ്പിളുകള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

നേരത്തെ പരിശോധനയ്‌ക്ക്‌ അയച്ചിരുന്നവയുടെ ഫലങ്ങള്‍ ഇതു വരെ ലഭ്യമായിട്ടില്ല. ഇത്‌ ചികിത്സയെ ബാധിക്കുന്നുണ്ട്‌. ജില്ലയില്‍ തലച്ചിറ, ചക്കുവരയ്‌ക്കല്‍ എന്നിവിടങ്ങളിലാണ്‌ ചിക്കുന്‍ ഗുനിയ കണ്ടെത്തിയത്‌. ഈ പ്രദേശങ്ങളില്‍ കര്‍ശനമായ ശുചീകരണ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്‌ നടക്കുന്നത്‌.

സന്ധികള്‍തോറും വേദന, ശക്തമായ പനി, ദേഹത്ത്‌ ചുവന്ന പാടുകള്‍, കലശലായ ക്ഷീണം എന്നിവയാണ്‌ ഇപ്പോള്‍ കാണപ്പെടുന്ന പനിയുടെ ലക്ഷണങ്ങള്‍. ആന്റിബയോട്ടിക്കുകളെക്കാള്‍ പാരസെറ്റമോളാണ്‌ രോഗികള്‍ക്ക്‌ നല്‍കുന്നത്‌. പ്രായമുളളവരിലും കുട്ടികളിലും ഈ പനി അപകടകരമാവും.

പത്തനാപുരം, പുനലൂര്‍ , കൊട്ടാരക്കര, കുളക്കട, തലച്ചിറ, ഇടമണ്‍ എന്നിവിടങ്ങളിലാണ്‌ പനി ബാധിതരുടെ എണ്ണം കൂടുതല്‍. പനി ബാധിതരുടെ എണ്ണം കൂടുതലായി കണ്ടതിനെ തുടര്‍ന്ന്‌ പുനലൂരില്‍ പ്രത്യേകം വാര്‍ഡ്‌ തുടങ്ങിയിട്ടുണ്ട്‌. ജില്ലാ ആശുപത്രിയില്‍ ചികിത്സയ്‌ക്ക്‌ ആവശ്യമുളള മരുന്നുകള്‍ ലഭ്യമാക്കിയിട്ടുളളതായി അധികൃതര്‍ അറിയിച്ചു.

പത്തനംതിട്ടയില്‍ ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളോടു കൂടിയ പനിബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ, പത്തനംതിട്ടയില്‍ പനിമരണം ആറായി.

കോട്ടയം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ച്‌ ബുധനാഴ്‌ച 2912 പേര്‍ ചികിത്സ തേടി. ഇതില്‍ ചിക്കുന്‍ഗുനിയ സംശയിക്കുന്ന 11 പേരെ മെഡിക്കല്‍ കോളെജ്‌ പകര്‍ച്ചവ്യാധി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കാഞ്ഞിരപ്പളളി, ഏറ്റുമാനൂര്‍, കുമാരനെല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുളളവരെയാണു മെഡിക്കല്‍ കോളെജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുളളത്‌. കാഞ്ഞിരപ്പളളി താലൂക്ക്‌ ആശുപത്രിയില്‍ ഒപി വിഭാഗത്തില്‍ മാത്രം 343 പേര്‍ ബുധനാഴ്‌ച ചികിത്സ തേടിയെത്തി.

എരുമേലിയില്‍ 316 പേരും മുണ്ടക്കയത്ത്‌ 241 പേരും പാലായില്‍ 238 പേരുമാണു ചികിത്സ തേടിയത്‌. നൂറുകണക്കിന്‌ രോഗികള്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി എത്തിയിട്ടുണ്ട്‌.

കാഞ്ഞിരപ്പളളി മേഖലയിലെ പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതിന്‌ ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നിന്നുളള ആരോഗ്യ സംഘത്തിന്‌ നേതൃത്വം നല്‍കിയിരുന്ന പൊതുജനാരോഗ്യ വിഭാഗം ഗ്രേഡ്‌ ഒന്ന്‌ ടെക്‌നിക്കല്‍ അസിസ്‌റ്റന്റും ചിക്കുന്‍ ഗുനിയ ലക്ഷണങ്ങളോടെയുളള പനി ബാധിച്ചു ചികിത്സയിലാണ്‌. ഇടുക്കി ജില്ലയില്‍ ചിക്കുന്‍ ഗുനിയ ഉള്‍പ്പെടെയുളള പകര്‍ച്ചപ്പനി കണ്ടെത്തിയ പ്രദേശങ്ങളില്‍ കേന്ദ്രസംഘം പരിശോധന നടത്തി.

പെരുവന്താനം പഞ്ചായത്തിലെ കൊടികുത്തി, ലക്ഷംവീട്‌ കോളനി, ഒഎല്‍എച്ച്‌ കോളനി, കൊക്കയാര്‍ പഞ്ചായത്തിലെ മോലോരം പേവാര്‍ഡ്‌, കിസാന്‍ നഗര്‍, പട്ടിക്കുന്ന്‌ വെംബ്ലി ഗാന്ധി നഗര്‍ കോളനി എന്നിവിടങ്ങളിലാണ്‌ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ചിലെ എട്ടംഗ സംഘം സന്ദര്‍ശനവും പരിശോധനയും നടത്തിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X