കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരുവായൂരില്‍ കനത്തസുരക്ഷാ സംവിധാനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 71 ലക്ഷം പുതിയ ലാമിനേറ്റഡ്‌ റേഷന്‍ കാര്‍ഡുകള്‍ രണ്ടുമാസത്തിനുള്ളില്‍ നല്‍കുമെന്ന്‌ ഭക്ഷ്യ- സിവില്‍ സപ്ളൈസ്‌ വകുപ്പുമന്ത്രി സി.ദിവാകരന്‍ പറഞ്ഞു.

14,000 റേഷന്‍ കടകള്‍ വഴിയാണ്‌ കാര്‍ഡുകള്‍ വിതരണം ചെയ്യുക. 15 രൂപയാണ്‌ വിലയായി ഈടാക്കുക. എല്ലാ ആവശ്യങ്ങള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡായി ഉപയോഗിക്കാവുന്ന തരത്തിലാണ്‌ പുതിയ കാര്‍ഡ്‌ വിഭാവനം ചെയ്യുന്നത്‌. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കാര്‍ഡില്‍ ഉണ്ടാവും.

ബിപിഎല്‍, എപിഎല്‍ വിഭാഗങ്ങളില്‍ ഉണ്ടായ പരാതികള്‍ പരിഹരിക്കാന്‍ തദ്ദേശഭരണ വകുപ്പിണ്റ്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സര്‍വേ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത്‌ റേഷന്‍ കാര്‍ഡ്‌ ലാമിനേഷണ്റ്റെ സംസ്ഥാനതല ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ ലാമിനേറ്റഡ്‌ കാര്‍ഡിനായി മന്ത്രി ദിവാകരന്‍ മുഖ്യമന്ത്രിയുടെ ഫോട്ടോയെടുത്തു.

നിയമമന്ത്രി എം.വിജയകുമാര്‍, മേയര്‍ സി.ജയന്‍ബാബു, വി.ശിവന്‍കുട്ടി എം.എല്‍.എ. അഡീഷണല്‍ ചീഫ്‌ സെക്രട്ടറി തോമസ്‌ സി.ജോര്‍ജ്‌, ഭക്ഷ്യ വകുപ്പ്‌ സെക്രട്ടറി ഗ്യാനേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X