അഭയ കേസ്: ഗീതയെയും ചിത്രയേയും സസ്പെന്‍റ് ചെയ്തു

Subscribe to Oneindia Malayalam

മൂന്നാര്‍ : മുഖ്യമന്ത്രിയുടെ പിന്തുണയോടെ ജനവിശ്വാസം ആര്‍ജിച്ച് മൂന്നാറിലെ ദൗത്യസംഘം നടപടികള്‍ കര്‍ക്കശമാക്കിയതോടെ പിടിച്ചു നില്‍ക്കാനുളള അവസാന അഭ്യാസങ്ങള്‍ക്ക് സിപിഐ തയ്യാറെടുക്കുന്നു.

മൂന്നാറിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് ദൗത്യസംഘത്തിനെതിരെ റാലി നടത്താന്‍ സിപിഐ തീരുമാനിച്ചിട്ടുണ്ട്. ദൗത്യസംഘത്തിനെതിരെ ജനരോഷം തിരിച്ചുവിടുക എന്നതാണ് പുറമെ പറയുന്ന ലക്ഷ്യമെങ്കിലും ഫലത്തില്‍ മുഖ്യമന്ത്രിക്കെതിരെയാണ് പാര്‍ട്ടി റാലി നടത്തുക. ജൂണ്‍ 17ന് മൂന്നാര്‍ ടൗണില്‍ റാലി നടക്കുമെന്നാണ് വിവരം.

ഏറെ കൊട്ടിഗ്ഘോഷിക്കപ്പെട്ട കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ സിപിഐയുടെ വാദങ്ങള്‍ക്ക് പൊതുവെ സ്വീകാര്യത ലഭിച്ചിരുന്നില്ല. മുഖ്യമന്ത്രിക്കെതിരെ വെളിയം രോഷാകുലനായി ആഞ്ഞടിച്ചു എന്ന് പത്രങ്ങളില്‍ വാര്‍ത്ത വന്നതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. സിപിഐയുടെ ആവശ്യങ്ങളോട് ഘടകകക്ഷികളും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗവും അനുകൂല സമീപനമല്ല സ്വീകരിച്ചത്. വെളിയത്തിന് മറുപടി പറഞ്ഞ മുഖ്യമന്ത്രിയാകട്ടെ രൂക്ഷമായ ഭാഷയില്‍ തന്നെയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. മുഖ്യമന്ത്രി വെളിപ്പെടുത്തിയ പലകാര്യങ്ങളും വെളിയത്തിന്റെ വായടപ്പിക്കാന്‍ പോന്നതായിരുന്നു.

മൂന്നാറിലെ ഒഴിപ്പിക്കല്‍ സംബന്ധിച്ച പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച സമിതിയില്‍ നിന്നും മുഖ്യമന്ത്രി ഒഴിഞ്ഞു നിന്നതും സിപിഐയ്ക്ക് ലഭിച്ച കനത്ത പ്രഹരമാണ്. പാര്‍ട്ടി ഓഫീസ് പൊളിച്ചതിനെ മുഖ്യമന്ത്രി അപലപിക്കണമെന്നതായിരുന്നു സിപിഐയുടെ ആവശ്യം.

എന്നാല്‍ അച്യുതാനന്ദന്‍ ഇത് അംഗീകരിച്ചില്ലെന്നു മാത്രമല്ല, തന്നെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ സ്ഥിതിയ്ക്ക് എല്‍ഡിഎഫ് സമിതി അന്വേഷിക്കട്ടെ എന്ന നിലപാടാണ് യോഗത്തില്‍ സ്വീകരിച്ചത്. ചുരുക്കത്തില്‍ സിപിഐയുടെ റിസോര്‍ട്ടിന് ലഭിച്ച പട്ടയത്തിന്റെ നിജസ്ഥിതി എല്‍ ഡി എഫിലെ ഘടകകക്ഷികള്‍ക്ക് നേരിട്ട് ബോധ്യപ്പെടാന്‍ പോവുകയാണ്. കൂട്ടത്തില്‍ മുന്‍ റവന്യൂ മന്ത്രിയും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ ഇ ഇസ്മായിലിന്റെ തല്‍സ്വരൂപവും എല്‍ഡിഎഫ് സംഘത്തിന് ബോധ്യപ്പെടും.

മൂന്നാറിലെ വ്യാജപട്ടയങ്ങളെക്കുറിച്ച് വളരെ വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ടാണ് ദൗത്യസംഘം തലവന്‍ സുരേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നത്. സിപിഐയുടെയും സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെയും നെഞ്ചിടിപ്പിക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.

താമസത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ ഏഴു സെന്റ് പുരയിടത്തിന് ലഭിച്ച പട്ടയത്തിലാണ് സിപിഐയുടെ പാര്‍ട്ടി ഓഫീസ് കം റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നത്. അതില്‍ വന്‍കെട്ടിടങ്ങള്‍ കെട്ടി വാടകയ്ക്ക് നല്‍കുന്നത് നിയമവിരുദ്ധമാണ്. അത്തരം നിയമവിരുദ്ധ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ തയ്യാറായാല്‍ സിപിഐയുടെ റിസോര്‍ട്ട് ഓഫീസ് അപ്പാടെ നിലം പൊത്തും. ഏതുവിധേനെയും അത് ഒഴിവാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

മൂന്നാറിലെ വ്യാജപട്ടയങ്ങളിലേറെയും കെ ഇ ഇസ്മായിലിന്റെ കാലത്താണ് വിതരണം ചെയ്യപ്പെട്ടത് എന്നതും പാര്‍ട്ടിയെ വിഷമിപ്പിക്കുന്നുണ്ട്. അത് അപ്പാടെ റദ്ദാക്കാനാണ് ദൗത്യസംഘം തയ്യാറെടുക്കുന്നത്. സിപിഐയുടെ പാര്‍ട്ടി ഫണ്ടിലേയ്ക്ക് ഒഴുകിയെത്തുന്ന കോടികളുടെ പ്രവാഹമാണ് ഇതോടെ നിലയ്ക്കുന്നത്. റദ്ദാക്കപ്പെടുന്ന പട്ടയങ്ങളെക്കുറിച്ച് നടക്കുന്ന പൊതുചര്‍ച്ചകളില്‍ പാര്‍ട്ടിയുടെ തൊലിയുരിക്കപ്പെടുമെന്നതും അവരെ ഭയപ്പെടുത്തുന്നുണ്ട്.

തൊഴിലാളികളെ മറയാക്കി ടാറ്റയെ രക്ഷിച്ചെടുക്കാന്‍ സിപിഐയും കോണ്‍ഗ്രസും കൈകോര്‍ക്കുന്നുവെന്നതാണ് മൂന്നാര്‍ രാഷ്ട്രീയത്തിലെ പുതിയ വിശേഷം. മൂന്നാര്‍ മേഖലയിലെ കോണ്‍ഗ്രസ് എന്നാല്‍ ഐന്‍ടിയുസിയാണ്. തോട്ടം മേഖലയില്‍ നിര്‍ണ്ണായക സ്വാധീനം ഇവിടെ ഐന്‍ടിയുസിയ്ക്കുണ്ട്. അവരുടെ നേതാവാണ് കെപിസിസി എക്സിക്യൂട്ടീവ് അംഗമായ മുന്‍ എം എല്‍ എ എ കെ മണി.

എ കെ മണിയും എഐടിയുസി സംസ്ഥാന പ്രസിഡന്റ് സി എ കുര്യനും തമ്മില്‍ ഒട്ടേറെ തവണ ഈ വിഷയത്തിന്മേല്‍ രഹസ്യ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ടാറ്റയെ രക്ഷിക്കാന്‍ സിപിഐയും കോണ്‍ഗ്രസും ഒന്നിച്ചു നീങ്ങാനാണ് ധാരണ. സിപിഎമ്മിലെ പിണറായി വിഭാഗത്തിന്റെ നിശബ്ദ പിന്തുണയും ഇവര്‍ക്ക് ലഭിക്കും.

ദൗത്യസംഘം ടാറ്റയ്ക്കു നേരെ തിരിഞ്ഞപ്പോഴാണ് സിപിഐയും കോണ്‍ഗ്രസും പൊടുന്നനെ അവര്‍ക്കെതിരെ സര്‍വ ശക്തിയും സംഭരിച്ച് തിരിയുന്നത്.

കെഡിഎച്ച്പി എന്ന നിയമവിരുദ്ധ കന്പനിക്ക് ടാറ്റ രൂപം നല്‍കിയതും തേയിലത്തോട്ടങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്ത് വന്പന്‍ റിസോര്‍ട്ടുകള്‍ പണിയാനുളള അവരുടെ ശ്രമവും കോടതിയുടെ പരിഗണനയിലിരിക്കവെയാണ് ടാറ്റയ്ക്കെതിരെ വി എസ് ശക്തമായ നീക്കം നടത്തുന്നത്. ടാറ്റ കന്പനിയുടെ രാഷ്ട്രീയ എക്സിക്യൂട്ടീവുകള്‍ ആരെക്കെയാണെന്നും ഏതെല്ലാം പാര്‍ട്ടികളില്‍ ടാറ്റയ്ക്ക് ഓഹരിപങ്കാളിത്തമുണ്ടെന്നും വരുംനാളുകളില്‍ അറിയാം.

Please Wait while comments are loading...