കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുണ്യാഹം തളിച്ചത്‌ തെറ്റിദ്ധാരിപ്പിച്ചതിനെ ത്തുടര്‍ന്ന്‌: യോഗക്ഷേമസഭ

  • By Staff
Google Oneindia Malayalam News

ദില്ലി: എയ്‌ഡ്‌സും മറ്റു ലൈംഗിക രോഗങ്ങളും പകരുന്നത്‌ തടയുന്നതിനായി ഗുജറാത്ത്‌ ആരോഗ്യ മന്ത്രാലയം കൂടുതല്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു.

ഇതിന്റെ ആദ്യഘട്ടമെന്ന നിലക്ക്‌ സൂററ്റ്‌ നഗരത്തില്‍ ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമാ ശാലകളില്‍ കോണ്ടം വിതരണം ചെയ്‌തു തുടങ്ങി.

തുറമുഖ നഗരമായ ഗുജറാത്തിലെ രണ്ടാമത്തെ വലിയ നഗരവും ലോകത്തിന്റെ വജ്രതലസ്ഥാനമെന്ന്‌ വിളിപ്പേരുമുള്ള സൂററ്റില്‍ ഏറിയ പങ്കും കുടിയേറ്റ ജനതയാണ്‌. ലോകത്തിലെ 92ശതമാനം വജ്രങ്ങളും രൂപപ്പെടുത്തുന്നതും മിനുക്കുന്നതും ഈ നഗരത്തില്‍വെച്ചാണ്‌. ഇതിനൊപ്പംതന്നെ വസ്‌ത്രവ്യാപാരവും തുണിമില്ലുകളുമാണ്‌ ഇവിടത്തെ പ്രധാന ജീവനോപാദികള്‍.

വ്യാപാരത്തിന്‌ ഒട്ടേറെ സാധ്യതകളുള്ളതുകൊണ്ടുതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും തൊഴിലാളികളും ട്രക്ക്‌ ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ നിരന്തരം എത്തിക്കൊണ്ടിരിക്കുന്നു. ഇതുതന്നെയാണ്‌ ഇവിടെ കൂടിയ തോതില്‍ എയ്‌ഡ്‌സും ലൈംഗികരോഗങ്ങളും ഉണ്ടാകാനുള്ള കാരണവും.

വീടുകളില്‍ നിന്നും ദീര്‍ഘകാലം വിട്ടുനില്‍ക്കുന്ന സാഹചര്യവും മറ്റും സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്‌ചയിലേക്ക്‌ ആളുകളെ നയിക്കുന്നു. ഒട്ടേറെ ചെറിയ സിനിമാ ശാലകള്‍ പ്രവര്‍ത്തിക്കുന്ന സൂററ്റില്‍ നിയമവിരുദ്ധമായി ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രങ്ങളും ഏറെയിടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. മറ്റുപലയിടങ്ങളില്‍ നിന്നും ഇവിടെയെത്തുന്ന ആളുകളെ ലാക്കാക്കിയാണ്‌ സിനിമാശാലകളില്‍ ഇത്തരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌. 20മുതല്‍ 30 രൂപവരെ ചെലവാക്കിയാല്‍ ഇത്തരം ചിത്രങ്ങള്‍ ആര്‍ക്കും കാണാനും കഴിയും.

യഥാര്‍ത്ഥത്തില്‍ മുന്‍പത്തെ കണക്കുകള്‍ പ്രകാരം ഗുജറാത്ത്‌ കുടുതല്‍ എച്ച്‌ഐവി ബാധിതരുള്ള സംസ്ഥാനമല്ല. എന്നാല്‍ എയ്‌ഡ്‌സ്‌ കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ പുതിയ കണക്കുകള്‍ പ്രകാരം ഇവിടത്തെ എച്ച്‌ഐവി ബാധിതരില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്‌. ഈ സാഹചര്യം കണക്കിലെടുത്താണ്‌ ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമാശാലകള്‍ക്കു പുറത്ത്‌ ടിക്കറ്റ്‌ കൗണ്ടര്‍ മുഖാന്തിരം കോണ്ടം വിതരണം ചെയ്യാന്‍ എന്‍ജിഒ സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള എയ്‌ഡ്‌സ്‌ പ്രതിരോധ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്‌.

ചില തിയേറ്ററുകളില്‍ ടിക്കറ്റിന്‌ പുറത്ത്‌ സുരക്ഷിതമായ ലൈംഗിക ബന്ധത്തിന്റെ ആവശ്യത്തെക്കുറിച്ചും അതിനുള്ള ഉപാദികളെക്കുറിച്ചും കുറിപ്പുകള്‍ അച്ചടിച്ചിട്ടുണ്ട്‌. കൂടാതെ ചിത്രം തുടങ്ങുന്നതിന്‌ മുമ്പുതന്നെ ഈ വിഷയത്തില്‍ ചെറിയ ചലച്ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.

കോണ്ടം വിതരണത്തിനുകൂടിയായി മിക്ക തിയേറ്ററുകള്‍ക്കും പുറത്ത്‌ പുകയിലക്കടകളും മറ്റും പ്രവര്‍ത്തര്‍ ആരംഭിച്ചിട്ടുമുണ്ട്‌. ബാര്‍ബര്‍ ഷോപ്പുകള്‍ വഴി കോണ്ടങ്ങള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചും ചില സംഘടനകള്‍ ആലോച്ചിയ്‌ക്കുന്നുണ്ട്‌. ടിക്കറ്റ്‌ കൗണ്ടറുകളില്‍ നിന്നും പുകയിലക്കടകളില്‍ നിന്നും കോണ്ടം വാങ്ങുന്നതില്‍ ആളുകള്‍ വിമുഖത കാണിയ്‌ക്കുന്നുമില്ല. ചിലരൊക്കെ ഞങ്ങളെ സമീപിച്ച്‌ ലൈംഗിക വേഴ്‌ചയിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചുമുള്ള കാര്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കുന്നുമുണ്ട്‌-- ആരോഗ്യവിദഗ്‌ധര്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X