Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്: സിബിഐ പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു

കോട്ടയം: പകര്‍ച്ചപ്പനിയും ചിക്കുന്‍ഗുനിയയും പിടിപെട്ട്‌ കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്നായി പതിനയ്യായിരത്തിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കഴാഴ്ച ഏഴുപേര്‍ കൂടി പകര്‍ച്ചപ്പനി മൂലം വിവിധ സ്ഥലങ്ങളിലായി മരിച്ചിട്ടുണ്ട് . ഒരാള്‍ ചിക്കന്‍പോക്സ്‌ പിടിപെട്ടും മരിച്ചിട്ടുണ്ട്‌.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പിനൊപ്പം സൈന്യവും ശ്രമം തുടരുന്നുണ്ടെങ്കിലും പനിബാധിതരുടെ എണ്ണം വര്‍ധിയ്ക്കുകയാണ്. ചിക്കന്‍ ഗുനിയ, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കന്‍പോക്സ് എന്നീ രോഗങ്ങളാണ് നിയന്ത്രണാതീതമായി പടര്‍ന്നുപിടിക്കുന്നത്.

കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച പനിബാധിച്ച്‌ 10,319 പേര്‍ ആസ്പത്രികളില്‍ ചികിത്സതേടിയെത്തി. ഇതില്‍ 21 പേരില്‍ ചിക്കുന്‍ഗുനിയ ബാധയുള്ളതായി സംശയിക്കുന്നു.

ഇടുക്കിയില്‍ തിങ്കളാഴ്ച ആസ്പത്രികളില്‍ എത്തിയത്‌ 3073 പേരാണ്‌. 83 പേര്‍ക്ക്‌ ചിക്കുന്‍ഗുനിയ ബാധയുണ്ടെന്ന് സംശയിക്കുന്നു. ആലപ്പുഴയില്‍ 1515 പേരാണ്‌ ചികിത്സയ്ക്കായി എത്തിയത്‌. അതില്‍ 6 പേര്‍ക്ക്‌ ചിക്കുന്‍ഗുനിയയാണെന്ന്‌ സംശയിക്കുന്നുണ്ട്‌.

ബാംഗ്ലൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ വൈറോളജിയില്‍നിന്നുള്ള സംഘം, പകര്‍ച്ചവ്യാധികളെക്കുറിച്ചുള്ള പഠനത്തിനായി കാഞ്ഞിരപ്പള്ളിയിലെത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ പനിബാധിച്ചവരുടെ എണ്ണം ഞായറാഴ്ചയിലേക്കാള്‍ ഇരട്ടിയോളമായി. ആസ്പത്രികളില്‍ തിരക്ക്‌ ഏറി. ഡോക്ടറെ കാണാനും മരുന്നുവാങ്ങാനും മണിക്കൂറുകള്‍ ക്യൂനിന്ന്‌ അവശരായ രോഗികള്‍ ആസ്പത്രിമുറ്റത്തുതന്നെ വീണുപോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

എറണാകുളത്തു 3363 പേരാണ്‌ തിങ്കളാഴ്ച ചികില്‍സ തേടിയെത്തിയത്‌. ഇതില്‍ 82 പേര്‍ക്കു ചിക്കുന്‍ഗുനിയ ലക്ഷണം കണ്ടെത്തി. 30 രക്‌ത സാംപിളുകള്‍ പരിശോധിച്ചതില്‍ 16 ചിക്കുന്‍ഗുനിയ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇതോടെ ചിക്കുന്‍ഗുനിയ ലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 309 ആയി.

തൃശൂരില്‍ ചൊവ്വാഴ്ച ഒരു ഡെങ്കിപ്പനി റിപ്പോര്‍ട്ട്‌ ചെയ്‌തു. പനിബാധിച്ച്‌ 1684 പേര്‍ വിവിധ ആശുപത്രികളിലെത്തി. വൈറസിനെക്കുറിച്ചും രോഗം പരത്തുന്ന കൊതുകിനെക്കുറിച്ചും പഠിക്കാന്‍ വിദഗ്ധരടങ്ങിയ ആറംഗ കേന്ദ്രസംഘം ചൊവ്വാഴ്ച തൃശൂരിലെത്തി.

പാലക്കാടു ജില്ലയില്‍ മരിച്ച രണ്ടു പേരുടെയും മരണകാരണം പനിയല്ലെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.കെ രാധാകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ പനിബാധിച്ച്‌ 1371 പേര്‍ വിവിധ ആശുപത്രികളില്‍ എത്തി.

കോഴിക്കോട്ടു പനി ബാധിച്ച്‌ 842 പേര്‍കൂടി ചികിത്സയ്ക്കെത്തി. ഇതില്‍ 33 പേര്‍ക്കു ചിക്കുന്‍ഗുനിയ ഉള്ളതായി സംശയിക്കുന്നു. 31 പേര്‍ കോടഞ്ചേരി ഭാഗത്തുള്ളവരും രണ്ടുപേര്‍ രാമനാട്ടുകരയില്‍ നിന്നുള്ളവരുമാണ്‌.

മലപ്പുറത്ത്‌ ചൊവ്വാഴ്ച 1471 പേര്‍ പനിബാധിച്ചു ചികില്‍സ തേടി. ആറുപേര്‍ക്കു മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്‌. ഇവിടെ ചിക്കുന്‍ഗുനിയ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+