കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഭാ പാട്ടീല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു

  • By Staff
Google Oneindia Malayalam News

ഫ്ലോറിഡ: ആറുമാസത്തെ ബഹിരാകാശ ജീവിതത്തിനു ശേഷം ഇന്ത്യന്‍ വംശജയായ ബഹിരാകാശ യാത്രിക സുനിത വില്യംസ്‌ ഭൂമിയിലേയ്ക്കെത്തുന്നു.

സുനിത വില്യംസ്‌ അടക്കമുള്ള യാത്രികരുമായി നാസയുടെ ബഹിരാകാശ പേടകമായ അറ്റ്‌ലാന്റിസ്‌ അറ്റലാന്‍റിസ് ഭൂമിയോടടുക്കുനപോള്‍ ശാസ്ത്ര ലോകം ആകാംഷയുടെ മുള്‍മുനയിലാണ്‌. ഒപ്പം കൊളമ്പിയക്കു സംഭവിച്ച ദുരന്തം ആവര്‍ത്തിക്കരുതേ എന്ന അകമഴിഞ്ഞ പ്രാര്‍ഥനയിലും.

ഇന്ത്യന്‍ സമയം ഇന്നു രാത്രി 12 മണിയോടുകൂടി അറ്റലാന്റിസ്‌ അമേരിക്കയിലെ കെന്നഡി കേന്ദ്രത്തിലെത്തും. മടക്കയാത്രയുടെ പുരോഗമനം ഓരോ നിമിഷം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്‌ നാസയിലെ ശാസ്ത്രജ്ഞര്‍.

വാഹനത്തിന്റെ താപകവചത്തിന്‌ യാതൊരു കുഴപ്പവുമില്ലെന്നും ഞായറാഴ്ച വരെയ്ക്കും ആവശ്യമുള്ള ഇന്ധനവും വാഹനത്തിലുണ്ടെന്നും അധികൃകര്‍ അറിയിച്ചു.

വിക്ഷേപണ സമയത്ത്‌ നേരിടേണ്ടി വന്നതും നിലയത്തിലെ കംപ്യൂട്ടറിനുണ്ടായ തകരാറും ഉള്‍പ്പെടെ ഒന്നിലേറെ വെല്ലുവിളികളെ അതിജീവിച്ചാണ്‌ പേടകം ഭൂമിയിലേയ്ക്ക് മടങ്ങിയത്.

ബഹിരാകാശത്ത്‌ കഴിഞ്ഞ സുനിത വില്യംസ്‌ നിരവധി നേട്ടങ്ങളാണ്‌ കരസ്ഥമാക്കിയത്‌. ബഹിരാകാശത്ത്‌ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നവ്യക്തിയെന്ന അപൂര്‍വ റിക്കാര്‍ഡ്‌ സുനിത സ്വന്തമാക്കിക്കഴിഞ്ഞു.

ഫ്ലോറിഡയിലെ കേപ്‌ കാനവെറിലെ കാലാവസ്ഥയും കൂടി അനുകൂലമായാല്‍ മാത്രമേ ഇന്നു തന്നെ സുനിത ഭൂമിയിലിറങ്ങുകയുള്ളൂ. അറ്റലാന്റിസിന്റെ ചിറകുകളില്‍ ഘടിപ്പിച്ചിരിക്കുന്ന കാമറ ഓരോ നിമിഷവും ചിത്രങ്ങള്‍ നാസയ്ക്കു കൈമാറുന്നുണ്ട്‌.

ഇവ നിരന്തം പരിശോധിക്കുന്ന നാസയിലെ ശസ്ത്രജ്ഞര്‍ അന്തിമാനുമതി നല്‍കുന്നതോടെ അറ്റ്ലാന്റിസ്‌ ഭൂമിയിലിറങ്ങും. യാതൊരു വിധ ഉത്കണ്ഠയുടേയും ആവശ്യമില്ലെന്ന്‌ നാസ അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതുവരെയുള്ള ദൂരം സുനിത സുഗമമായിട്ടാണ്‌ താണ്ടിയതെന്ന്‌ അവര്‍ സ്ഥിരീകരിച്ചു. സുനിതയുമായി ഇവര്‍ നിരന്തരം ആശയ വിനിമയവും നടത്തുന്നുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X