കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യം ദുര്‍ഗ്ഗ ഇപ്പോള്‍ ഝാന്‍സി റാണി!

  • By Staff
Google Oneindia Malayalam News

ജബല്‍പൂര്‍: ആരാധനമൂത്ത പാര്‍ട്ടിപ്രവര്‍ത്തകരുടെയും നേതാക്കളുടെയും കാട്ടിക്കൂട്ടലുകള്‍ വിവാദമായി കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സോണിയാ ഗാന്ധിയ്‌ക്കു പിന്നാലെ.

അടുത്തിടെ മൊറാദാബാദിലെ പാര്‍ട്ടി ഓഫീസില്‍ സോണിയയെ ദുര്‍ഗ്ഗാ ദേവിയായി ചിത്രീകരിച്ച പോസ്‌റ്റര്‍ പ്രദര്‍ശിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ ചൂടാറും മുമ്പേ അടുത്ത വിവാദത്തിനും തിരികൊളുത്തിക്കഴിഞ്ഞു.

ഇത്തവണ ശ്രീമതി ഗാന്ധിയ്‌ക്ക്‌ ഝാന്‍സിയിലെ മഹാറാണി ലക്ഷ്‌മി ഭായിയുടെ പരിവേഷമാണ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്നത്‌. മധ്യപ്രദേശില്‍ നടന്ന ഒരു പാര്‍ട്ടി ചടങ്ങിനിടെ മുന്‍ എംഎല്‍എയാണ്‌ സോണിയയുടെ പുതിയ ചിത്രം പ്രകാശനം ചെയ്‌തത്‌.

സംഗതി പുറത്തായി ഏറെ സമയത്തിന്‌ മുമ്പേതന്നെ ലക്ഷ്‌മിഭായ്‌ക്ക്‌ തുല്യയായി ഇന്ത്യയില്‍ ഒരു നേതാവുമില്ലെന്നും അത്രയും ധീരയായ ഒരു നേതാവിന്റെ പ്രതിച്ഛായ കടമെടുത്തതിന്‌ കോണ്‍ഗ്രസ്‌ മാപ്പു പറയണമെന്നും ആവശ്യപ്പെട്ട്‌ ബിജെപി രംഗത്തെത്തിയിട്ടുണ്ട്‌.

അമിതമായ ആവേശ പ്രകടനം എന്നാണ്‌ കോണ്‍ഗ്രസ്‌ സംസ്ഥാന ഘടകം ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഒപ്പം ഈ നീക്കം നടത്തിയവര്‍ക്കെതിരെ എഐസിസി നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിയ്‌ക്കുമെന്നും നേതാവായ കൈലാസ്‌ സോങ്കര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

2004ല്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതല്‍ പല അവസരങ്ങളിലായി ഈ പോസ്‌റ്റര്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും സോങ്കര്‍ സാക്ഷ്യപ്പെടുത്തി. ലക്ഷ്‌മി ഭായിയെപ്പോലെ സമൂഹത്തിന്‌ വേണ്ടി ത്യാഗം ചെയ്യുകയും സ്വന്തം ശക്തിയെക്കുറിച്ച്‌ സ്‌ത്രീകളെ ബോധവതികളാക്കുകയും ചെയ്‌തവരാണ്‌ സോണിയാജിയെന്ന്‌ സോങ്കര്‍ കൃതജ്ഞതയോടെ ഓര്‍ക്കുകയും ചെയ്യുന്നു.

ജന്‍പത്‌ 10ലെ ധീരയായ പോരാളിയെന്നാണ്‌ പോസ്‌റ്ററില്‍ സോണിയ്‌ക്ക്‌ നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്‌. യുദ്ധത്തിന്‌ ആയുധമേന്തി മകന്‍ രാഹുലിനൊപ്പം അശ്വാരൂഢയായ സോണിയയാണ്‌ പോസ്‌റ്റ്‌റിലുള്ളത്‌. ഇതിനൊപ്പം തന്നെ വലിയ ചിത്രത്തിന്‌ ചുറ്റുമായി ഇന്ദിരാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, രാജീവ്‌ ഗാന്ധി, പ്രിയങ്ക വധേര, മഹാത്മാ ഗാന്ധി തുടങ്ങി ഗാന്ധികുടുംബത്തിലെ തലമുതിര്‍ന്നവര്‍ മുതല്‍ ഇളമുറക്കാര്‍ വരെയുണ്ട്‌.

സോണിയയെ ദുര്‍ഗ്ഗയായി ചിത്രീകരിച്ചപ്പോള്‍ മൊറാദാബാദിലെ ഡിസിസി പ്രസിഡന്റിനാണ്‌ സ്ഥാനം നഷ്ടപ്പെട്ടത്‌. ഇനിയിപ്പോള്‍ ഝാന്‍സി റാണിയാക്കിയപ്പോള്‍ ആര്‍ക്കുമേലാണ്‌ സ്ഥാനനഷ്ടത്തിന്റെ വാള്‍ പതിയുകയെന്നത്‌ കണ്ടറിയാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X