കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയകേസ്‌: സംഭവിക്കാന്‍ പാടില്ലാത്തത്‌ സംഭവിച്ചു

  • By Staff
Google Oneindia Malayalam News

ബെര്‍ലിന്‍: പോളണ്ട് പ്രധാനമന്ത്രി ജാറോസ്ലോവ് കാഴിന്‍സ്കി, പ്രസിഡന്‍റ് ലെച്ച് കാഴിന്‍സ്കി എന്നിവര്‍ക്ക് ജര്‍മ്മന്‍ ചാന്‍സിലര്‍ ആന്‍ജെല മെര്‍ക്കല്‍ സ്തന്യം പകരുന്ന ചിത്രം വിവാദത്തില്‍.

പോളിഷ് വാരികയായ ഡബ്ലൂപ്രോസ്റ്റിന്‍റെ പുറം ചട്ടയില്‍ വന്ന ചിത്രമാണ് ജര്‍മ്മന്‍ ജനതയുടെ വ്യാപക പ്രതിഷേധത്തിനിടയാക്കിയത്. മാസികയുടെ പുറചട്ടയിലാണ് കംപ്യൂട്ടറില്‍ രൂപപ്പെടുത്തിയ ചിത്രം സ്റ്റെപ് മദര്‍ ഓഫ് യൂറോപ്പ്’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മാധ്യമ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഒരു പോളിഷ് സമിതിയും ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ചു. ചിത്രം അതിരു ലംഘിച്ചിരിക്കുകയാണെന്ന് സമിതി കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസം രൂപപ്പെട്ടിരുന്നു.

യൂറോപ്യന്‍ യൂണിയനില്‍ തങ്ങള്‍ക്കുള്ള വോട്ടിംഗ് അവകാശം ശക്തിപ്പെടുത്തണമെന്ന പോളണ്ട് ആവശ്യമുന്നയിച്ചിരുന്നു. ജര്‍മ്മനി പോലെയുള്ള വന്‍‌ രാജ്യങ്ങള്‍ക്ക് മാത്രമായി യൂണിയനില്‍ തീരുമാനമെടുക്കാനുള്ള അധികാരം മാറ്റപ്പെടുന്നതായും പോളണ്ട് ആരോപിച്ചിരുന്നു.

ജര്‍മ്മനിയുടെ വിദേശകാര്യമന്ത്രി വാള്‍ട്ടര്‍ സ്റ്റീന്‍‌മിയര്‍ ചിത്രത്തെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X