കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ജയരാജന്‍ വധശ്രമക്കേസ്‌: പ്രതികള്‍ക്ക്‌ 10 വര്‍ഷം തടവ്‌

  • By Staff
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ തവണ തോറ്റവര്‍ക്കായി വല്ല സമ്മാനവും നല്‍കുന്ന പതിവുണ്ടോ? ഉണ്ടെങ്കില്‍ അത്‌ ധാര്‍തി പകാഡിന്‌ തന്നെ കൊടുക്കണം.

ചില്ലറ തവണയൊന്നുമല്ല എഴുപത്തിയൊന്‍പത്‌കാരനായ പകാഡ്‌ വിവിധ തിരഞ്ഞെടുപ്പുകളിലായി തോല്‍വി സമ്മതിച്ചത്‌. 280 തവണ!

1962മുതലിങ്ങോട്ട്‌ കാശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള സ്ഥലങ്ങളില്‍ നിന്നും പ്രാദേശിക ഭരണകൂടങ്ങള്‍ മുതല്‍ ലോക്‌ സഭയിലേയ്‌ക്ക്‌ വരെ പകാഡ്‌ മത്സരിച്ചു കഴിഞ്ഞു. പക്ഷേ ഒരു തവണ പോലും നിക്ഷേപം തിരിച്ചുകിട്ടാന്‍ പകാഡിന്‌ യോഗമുണ്ടായിട്ടില്ല.

ഇപ്പോള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിനും പകാഡ്‌ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു. പക്ഷേ ഇവിടെയും പകാഡിന്‌ വിജയപ്രതീക്ഷയില്ല. രാഷ്ട്രപതി ഭവനിലേയ്‌ക്ക്‌ നടന്ന 11 തിരഞ്ഞെടുപ്പുകളിലും പകാഡ്‌ മത്സരിച്ചിട്ടുണ്ടെന്ന്‌ കേള്‍ക്കുമ്പോള്‍ത്തന്നെ ബീഹാറുകാരനായ ഇദ്ദേഹത്തിന്‌ ഈ രംഗത്തുള്ള അനുഭവപരിചയത്തെക്കുറിച്ച്‌ ഏതാണ്ടൊരു രൂപമായില്ലേ.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിഭാ പാട്ടീലിനും ശെഖാവത്തിനൊപ്പം മത്സരിക്കാനിറങ്ങിത്തിരിച്ചതാണെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം കലാമിനെത്തന്നെ പിന്തുണയ്‌ക്കണമെന്നാണ്‌ പകാഡിന്റെ അഭിപ്രായം. അദ്ദേഹമാണത്രേ ഈ സ്ഥാനത്തേയ്‌ക്ക്‌ ഏറ്റവും മികച്ചയാള്‍.

തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച്‌ ഇത്രയേറെ അനുഭവമുള്ള സ്ഥിതിയ്‌ക്ക്‌ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതല്ലേ നല്ലതെന്ന്‌ ചോദിച്ചാല്‍ പകാഡ്‌ കൂളായി പറയും.. അങ്ങനെ ഞാന്‍ ചെയ്‌തിരുന്നെങ്കില്‍ ഒരു സീറ്റെങ്കിലും എനിയ്‌ക്ക്‌ സ്വന്തമായേനെയെന്ന്‌.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അമ്പത്‌ എംപിമാരുടേയോ എംഎല്‍എ മാരുടേയോ പിന്തുണ പകാഡിന്‌ ആവശ്യമാണ്‌. എന്നാല്‍ ഇത്‌ കിട്ടില്ലെന്ന്‌ അദ്ദേഹത്തിന്‌ നല്ല തിട്ടവുമാണ്‌. എങ്കിലും ഇനിയും മത്സരിയ്ക്കുമെന്ന് കൂസലേതുമില്ലാതെ പകാഡ് പറയുന്നു .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X