കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശാഭിമാനി കോഴ വിവാദം: ജയരാജന് രൂക്ഷ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

ദില്ലി: പടിഞ്ഞാറന്‍ ദില്ലിയിലെ ജനകപുരിയിലുള്ള ജില്ലാ കേന്ദ്രത്തിന്‌(ഡിസ്‌ട്രിക്ട്‌ സെന്റര്‍) ഓര്‍ക്കാന്‍ പേടിപ്പെടുത്തുന്ന ഓര്‍മ്മകളേയുള്ളു. ഇപ്പോഴാകട്ടെ മരണ കേന്ദ്രമെന്ന ഇരട്ടപ്പേരും വീണു കഴിഞ്ഞു.

ഒരു വര്‍ഷത്തിനുള്ളില്‍ ഏഴുപേര്‍ ഈ കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യചെയ്‌തതിനെത്തുടര്‍ന്നാണ്‌ കെട്ടിടത്തിന്‌ ഇങ്ങനെയൊരു ഓമനപ്പേരു വീണത്‌. കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ ഏഴാമത്തെ മരണം നടന്നത്‌. മാനസിക വിഭ്രാന്തി ബാധിച്ച ഒരാള്‍ കെട്ടിടത്തിന്‌ മുകളില്‍നിന്നും ചാടി ആത്മഹത്യചെയ്യുകയായിരുന്നു.

ഓഫീസുകളും കടകളുംമടക്കം ഒട്ടേറെ സംരംഭങ്ങള്‍ ഈ കെട്ടടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നാല്‍ ഇവിടെ നടക്കുന്ന വ്യാപാരത്തേക്കാളുപരി ആത്മഹത്യകളാണ്‌ ഇപ്പോള്‍ വാര്‍ത്തയാവുന്നത്‌. ഇവയാവട്ടെ ഒന്നിനുപിന്നാലെ മറ്റൊന്ന്‌ എന്ന രീതിയില്‍ തുടരുകയുമാണ്‌.

2006ല്‍ 20 ദിവസത്തിനുള്ളില്‍ മൂന്നും നാല്‌ മാസത്തിനുള്ളില്‍ അഞ്ചും ആത്മഹത്യകള്‍ക്കാണ്‌ ഈ കെട്ടിടം സാക്ഷ്യം വഹിച്ചത്‌. ഇത്തരമൊരു വിധി ഈ കെട്ടിടത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന്‌ നാട്ടുകാര്‍ പറയുന്നു. ഈ കെട്ടടത്തില്‍ നടന്ന മരണങ്ങളോര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക്‌ ഞെട്ടലാണ്‌. ഇപ്പോള്‍ പൊലീസും പറയുകയാണ്‌ ഈ കെട്ടടത്തിന്റെ ജില്ലാ കേന്ദ്രം എന്ന പേര്‌ മാറ്റി മരണകേന്ദ്രമെന്നാക്കണമെന്ന്‌- ഇവിടെ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസിലെ ജീവനക്കാരന്‍ പറയുന്നു.

ആളുകള്‍ ചാടുന്നത്‌ ഇല്ലാതാക്കാനായി എല്ലാ ബാല്‍ക്കണികളിലും ഇരുമ്പുകൊണ്ടുള്ള ഗ്രില്ലുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. പക്ഷേ ആളുകള്‍ എങ്ങനെയോ ഇതിനിടയിലൂടെ താഴേയ്‌ക്കു ചാടുന്നു. എന്നാല്‍ ആരെങ്കിലും ആത്മഹത്യ ചെയ്യാനായി മുകളില്‍ കയറിയാല്‍ ഇവരെ രക്ഷപ്പെടുത്താനെത്തുന്ന അഗ്നിശമന പ്രവര്‍ത്തകര്‍ക്കുമുമ്പില്‍ പലപ്പോഴും ഈ ഗ്രില്ലാണ്‌ വില്ലനാകുന്നത്‌- ജനകപുരി ഡിസ്‌ട്രിക്ട്‌ സെന്റര്‍ വെല്‍ഫേര്‍ അസോസിയേഷന്റെ വൈസ്‌ പ്രസിഡന്‍റ് അനില്‍ ശര്‍മ്മ ചൂണ്ടിക്കാട്ടുന്നു.

എന്താണ്‌ ഇതിനൊരു പരിഹാരം എന്നു ചോദിച്ചാല്‍ നാട്ടുകാര്‍പറയുന്നു- കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കുകമാത്രമാണിതിന്‌ പരിഹാരം അല്ലാതെ ഇതിന്റെ പേരില്‍ കെട്ടിടം ഇടിച്ചുനിരത്താന്‍ കഴിയില്ലല്ലോ എന്ന്‌. അല്ലെങ്കില്‍ഇത്തരം സംഭവങ്ങള്‍ ഇനിയുമാവര്‍ത്തിക്കുമെന്നുമെന്ന്‌ അനുഭവങ്ങളില്‍ നിന്നവര്‍ മുന്നറിയിപ്പും നല്‍കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X