കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: വൈദികനെ ഓര്‍മ്മ പരിശോധനയ്ക്ക് വിധേയനാക്കുന്നു

  • By Staff
Google Oneindia Malayalam News

നാഗ്പൂര്‍: യാവത്മാല്‍ ജില്ലാകളക്ടര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കിയ ഒരു ചെക്ക് ഫണ്ടില്‍ പണമില്ലാത്തതു കാരണം മടങ്ങി. ഒരു കര്‍ഷകന്‍റെ വിധവയ്ക്ക് നല്‍കിയ ചെക്കാണ് മടങ്ങിയത്.

വിധവയും രണ്ട് മക്കളുടെ അമ്മയുമായ വന്ദന അനില്‍ ഷെന്‍ഡേയ്ക്ക് ഫെബ്രുവരി 7നാണ് കളക്ടര്‍ ചെക്കു നല്‍കിയത്. 2006 ആഗസ്ത് 23നാണ് അവരുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു നല്‍കുന്ന സഹായപ്രകാരമാണ് 10,000 രൂപയുടെ ചെക്ക് നല്‍കിയത്.

ജില്ലാ കേന്ദ്ര സഹകരണബാങ്കില്‍ ചെക്ക് നിക്ഷേപിച്ച ഇവര്‍ക്ക് ജൂണ്‍ 29നാണ് ഫണ്ടില്‍ പണമില്ലെന്നുള്ള വിശദീകരണവുമായി ബാങ്കിന്‍റെ അറിയിപ്പ് എത്തുന്നത്. വിദര്‍ഭാ ജന്‍‌ആന്ദോളന്‍ സമിതിയാണ് സംഭവം പുറത്തറിയിച്ചത്.

യാവത്മാല്‍ കളക്ടറെ അടിയന്തിരമായി സസ്പെന്‍ഡ് ചെയ്യണമെന്ന് വിദര്‍ഭാ ജന്‍‌ആന്ദോളന്‍ സമിതി ആ‍വശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷക ആത്മഹത്യകളുടെ പ്രഭവകേന്ദ്രമെന്നറിയപ്പെടുന്ന ജില്ലയാണ്‌ മഹാരാഷട്രയിലെ യാവത്മാല്‍. വിദര്‍ഭയില്‍ ഈ ആഴ്‌ച മാത്രം ആറ്‌ കര്‍ഷകരാണ്‌ ആത്മഹത്യ ചെയ്‌തത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X