കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെടിഡിഎഫ്‌സി രേഖകള്‍ കടത്താന്‍ ശ്രമിച്ച മാനേജര്‍ അറസ്‌റ്റില്‍

  • By Staff
Google Oneindia Malayalam News

ദില്ലി: കേരളത്തിലെ സിപിഎമ്മിലെ കോഴവിവാദത്തെക്കുറിച്ച് താന്‍ എഴുതിയ ലേഖനം തിരുത്തിയത് ദേശാഭിമാനിയല്ല, താന്‍ തന്നെയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

ദേശാഭിമാനിയിലും പീപ്പിള്‍സ് ഡമോക്രസിയിലും ലേഖനം രണ്ടു വിധത്തില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായതിനാലാണ് വിശദീകരണം. ദേശാഭിമാനിക്കു വേണ്ടിയാണ്‌ ആദ്യം ലേഖനമെഴുതിയത്‌. ഏതാനും ദിവസങ്ങള്‍ക്കു ശേഷം പീപ്പിള്‍സ്‌ ഡമോക്രസിയില്‍ പ്രസിദ്ധീകരിക്കാനുള്ള ലേഖനത്തില്‍ ഞാന്‍ ചില തിരുത്തലുകള്‍ വരുത്തി. തലക്കെട്ടില്‍ പോലും പൊരുത്തക്കേട്‌ ആരോപിക്കുന്നതു നിരര്‍ഥകമാണ്‌. കാരണം, പീപ്പിള്‍സ്‌ ഡമോക്രസിയിലെ തലക്കെട്ടും ഉപശീര്‍ഷകവും അവരുടെ പത്രാധിപസമിതി നല്‍കിയതാണ്‌-കാരാട്ട് പ്രസ്താവനയില്‍ പറയുന്നു.

തിരുത്തിയത് താനാണെന്ന കാരാട്ടിന്‍റെ പ്രസ്താവനയോടെ വിവാദത്തിന് പുതിയ മാനം കൈവന്നിട്ടുണ്ട്. കാരണം, ദേശാഭിമാനിയിലേതില്‍ നിന്ന് വ്യത്യസ്തമായി താക്കീതിന്‍റെ സ്വരമാണ് പീപ്പിള്‍സ് ഡമോക്രസിയിലെ ലേഖനത്തിലുളളത്.

എന്നാല്‍ അത്തരമൊരു തിരുത്തലിന്‍റെ ആവശ്യമെന്തെന്നതിനെ കുറിച്ച് കാരാട്ട് വെളിപ്പെടുത്തിയിട്ടില്ല. എന്ത് ലേഖനമാണെന്ന് പോലും പരാമര്‍ശിക്കാതെയാണ് കാരാട്ട് പ്രസ്താവന നടത്തിയത്. ഇതിനിടെ ഉപശീര്‍ഷകത്തെക്കുറിച്ചും പറഞ്ഞതോടെ കാരാട്ട്‌ വീണ്ടും സംശയം ക്ഷണിച്ചുവരുത്തി.

കാരണം, ദേശാഭിമാനിയില്‍ കഴിഞ്ഞ മൂന്നിനു പ്രസിദ്ധീകരിച്ച ലേഖനത്തിന്‍റെ തലക്കെട്ട്‌ കുപ്രചാരണങ്ങള്‍ പരാജയപ്പെടും എന്നാണ്‌. ഒരു തെറ്റും വച്ചുപൊറുപ്പിക്കില്ല എന്ന തലക്കെട്ടിനോടൊപ്പം പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും എന്ന ഉപശീര്‍ഷകത്തോടെയാണ് പീപ്പിള്‍സ് ഡമോക്രസിയില്‍ ലേഖനം അച്ചടിച്ചു വന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X