കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്വത്റോച്ചി അര്‍ജന്റീനയില്‍ അറസ്റില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പനിബാധിച്ചു ദേഹം ചൊറിഞ്ഞുതടിച്ചു കാണുന്ന രോഗം തക്കാളിപ്പനിയല്ലെന്നും ചിക്കന്‍പോക്സ്‌ ആണെന്നും പകര്‍ച്ചപ്പനിയെക്കുറിച്ച് പഠിയ്ക്കാനെത്തിയ കേന്ദ്രസംഘം.

ചിക്കുന്‍ഗുനിയമൂലം ആരും മരിച്ചിട്ടില്ല. മറ്റു രോഗങ്ങള്‍ ബാധിച്ചവര്‍ക്ക്‌ ഈ പനി പിടിപെട്ടപ്പോള്‍ മരണം സംഭവിച്ചിരിക്കാം. ചിക്കുന്‍ഗുനിയ ബാധിതരുടെ എണ്ണം കുറഞ്ഞുവെന്നും ഡോ. എന്‍. കെ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള സംഘം അറിയിച്ചു.

മൂന്നുനാലു വര്‍ഷംകൊണ്ടു ജീവിതചക്രം പൂര്‍ത്തിയാക്കുന്ന വൈറസ്‌ പുതിയ സ്ഥലങ്ങളില്‍ രോഗം പരത്തിക്കൊണ്ടിരിക്കും. വൈറസിനെ പരത്തുന്ന കൊതുകുകളെ നശിപ്പിക്കുക മാത്രമാണു പ്രതിവിധി.

ചിക്കുന്‍ഗുനിയയ്ക്കു മരുന്നില്ല. ഓരോ രോഗലക്ഷണത്തിനും ചികില്‍സ നല്‍കാമെന്നു മാത്രം. ചിക്കുന്‍ഗുനിയയുടെ വാക്സിന്‍ ഫ്രാന്‍സില്‍ മാത്രമാണു ലഭ്യം. ഇവിടെ വികസിപ്പിക്കാന്‍ മൂന്നുനാലു വര്‍ഷമെടുക്കും.

കേരളത്തിലെ സ്ഥിതി പരിഗണിച്ചു പ്രത്യേക വൈറസ്‌ സെന്റര്‍ തുടങ്ങും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഒന്നരവര്‍ഷത്തിനുള്ളില്‍ പകര്‍ച്ചപ്പനി ഇല്ലാതാക്കാമെന്നു സംഘം പറഞ്ഞു.

പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതിന്‌ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും മെഡിക്കല്‍ ക്യാമ്പുകളും ഊര്‍ജ്ജിതമായി നടക്കുമ്പോഴും സംസ്ഥാനത്ത് പനി അനിയന്ത്രിതമായി പടര്‍ന്നു പിടിക്കുന്നു.

തോരാതെ പെയ്യുന്ന മഴയും വിവിധ രീതിയില്‍ പടര്‍ന്നുപിടിയ്ക്കുന്ന പനിയും കാരണം സംസ്ഥാനത്തെ സാധാരണ ജീവിതത്തെ താളംതെറ്റിച്ചിട്ടുണ്ട്.

പനിബാധിതരുടെ എണ്ണത്തെ സംബന്ധിച്ച തര്‍ക്കം നടക്കുമ്പോഴും രോഗികളായവരില്‍ പലര്‍ക്കും ദുരിതക്കയത്തില്‍ നിന്ന്‌ കരകയറാന്‍ കഴിയാത്ത സ്ഥിതിയാണ്‌.

ശരീര വേദന, സന്ധികളില്‍ നീര്‌, ശരീരം ചൊറിഞ്ഞുപൊട്ടുക, ശരീര ഭാഗങ്ങളില്‍ നിന്നും തൊലി അടര്‍ന്നുപോകുക തുടങ്ങി നിരവധി പ്രശ്നങ്ങളുമായാണ് പനി പടര്‍ന്നുപിടിക്കുന്നത്. പനിബാധിച്ച് തിങ്കളാഴ്ച 18 പേരാണ് വിവിധ ജില്ലകളിലായി മരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X