കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്നക്കനാലില്‍ നിരവധി തച്ചങ്കരി ഭൂമികള്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: തച്ചങ്കരി എന്ന പേരില്‍ നിരവധി കൈവശഭൂമികളും സ്ഥാപനങ്ങളും മൂന്നാറിനടുത്തുള്ള ചിന്നക്കനാല്‍ വില്ലേജിന്റെ പരിധിയില്‍ ഉളളതായി അധീഷണല്‍ ലാന്‍ഡ്‌ റവന്യൂ കമ്മീഷണര്‍ വി.എം ഗോപാലമേനോന്റെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് അദ്ദേഹം മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും നല്‍കി.

വില്ലേജ്‌ ഓഫീസിലെ തണ്ടപ്പേരില്‍ ഉളളതിനേക്കാള്‍ അധികഭൂമി കൈവശമുണ്ടോ എന്ന്‌ സ്ഥലപരിശോധന നടത്തി വിശദമായ സര്‍വെ മുഖേനയും തിട്ടപ്പെടുത്തി അനധികൃത ഭൂമി കണ്ടെത്തി തിരിച്ചെടുക്കാന്‍ നടപടിവേണമെന്നും റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനോട്‌ ശുപാര്‍ശ ചെയ്‌തു. റവന്യുവകുപ്പിന്റെ ഗുരുതരമായ ക്രമക്കേടുകളിലൂടെയാണ് ഇവിടെ കൈയേറ്റക്കാര്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിട്ടുള്ളത്.

പഴയ തണ്ടപ്പേര്‍ നശിപ്പിക്കുകയും അംഗീകാരമില്ലാത്തവ എഴുതിച്ചേര്‍ക്കുകയും അതില്‍നിന്ന് പോക്കുവരവ് നടത്തി പുതിയ തണ്ടപ്പേര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഭൂമി പതിച്ചുനല്‍കിയതിലും ചിന്നക്കനാല്‍ വില്ലേജ് ഓഫീസില്‍ വന്‍ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. കൈയേറ്റക്കാരെ അധികൃതര്‍ കണ്ണടച്ച് സംരക്ഷിച്ചു.

അഴിമതി കേസില്‍ സസ്‌പെന്‍ഡു ചെയ്യപ്പെട്ട പോലീസ്‌ ഐജി ടോമിന്‍ തച്ചങ്കരിയുടെ സഹോദരനും മറ്റുമാണ്‌ ചിന്നക്കനാലിലെ സ്ഥാപനങ്ങള്‍ നടത്തുന്നത്‌. തച്ചങ്കരി ഫൗണ്ടേഷന്‍ എന്ന പേരിലുളള ഒരു ട്രസ്‌റ്റിന്റെ കീഴിലാണ്‌ മൂന്നാര്‍ കാറ്ററിങ്ങ്‌ കോളെജ്‌ സക്കറിയ കൈവശപ്പെടുത്തി വച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഹോളിഡേ ഹെവന്‍, ഹരിത റിസോര്‍ട്ട്‌ എന്നിവയെക്കുറിച്ചും അന്വേഷണം വേണം. രേഖകളില്‍ ഉളളതിനേക്കാള്‍ കൂടുതല്‍ സ്ഥലം ജെ. സി ഹോംസ്‌ കൈവശം വച്ചിട്ടുണ്ട്‌. ചിന്നക്കനാലില്‍ ആധുനിക സൗകര്യങ്ങളോടു കൂടിയ കാലിപ്‌സോ അഡ്വഞ്ചേഴ്‌സ്‌ എന്ന്‌ സ്ഥാപനവും അന്വേഷണ സംഘം പരിശോധിച്ചു.

ജിമ്മി സക്കറിയ എന്നയാള്‍ ഇവിടെയുളള വലിയകുന്നിലെ പച്ചപ്പ്‌ മുഴുവന്‍ നശിപ്പിച്ച്‌ റോഡ്‌ നിര്‍മ്മിച്ചതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യക്ഷത്തില്‍ തന്നെ കയ്യേറ്റമാണ്‌ ഈ പ്രദേശമെന്നും സര്‍വേ നടത്തി ഈ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശം ബോധ്യപ്പെടുത്തണമെന്നും ശുപാര്‍ശയുണ്ട്‌.

സിയാന വില്ലേജ്‌, ബ്ലൂമൗണ്ട്‌ റിഗാലിയ റിസോര്‍ട്ട്‌, ഗ്രീന്‍ജംഗിള്‍ ഹോളിഡെയ്‌സ്‌, അച്യുതന്‍ റിസോര്‍ട്ട്‌, ഇഞ്ചനാട്‌ ഇന്‍ എന്നിവയെക്കുറിച്ച്‌ അന്വേഷണം വേണമെന്നാണ്‌ ശുപാര്‍ശ.

ചിന്നക്കനാല്‍ വില്ലേജില്‍ റീസര്‍വെരേഖകള്‍ നിലവില്‍വന്നിട്ടില്ല. എന്നിട്ടും 1993ലെ ചട്ടപ്രകാരം പതിച്ചുനല്‍കിയ ഭൂമിക്ക് മുന്‍ റീസര്‍വേ നമ്പര്‍ ഒഴിവാക്കി ബോധപൂര്‍വം കൃത്രിമങ്ങള്‍ നടത്തിയിട്ടുണ്ട്.1993ലെ ചട്ടപ്രകാരം പതിച്ചുകൊടുത്ത എല്ലാ ഭൂമിയെയും സംബന്ധിച്ച് പതിവ്നടപടികള്‍ പുനഃപരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X