കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്: പുതിയ വെളിപ്പെടുത്തല്‍ പരിശോധിയ്ക്കുന്നു

  • By Staff
Google Oneindia Malayalam News

ചെന്നൈ: അവശയായ അമ്മയെ മക്കള്‍ ചവറ്റുകൂട്ടയില്‍ വലിച്ചെറിഞ്ഞു. ചിന്നമ്മാള്‍ പളനിയപ്പന്‍(75) എന്ന വൃദ്ധയാണ് നുരയുന്ന പുഴുക്കള്‍ക്കിടയില്‍ കരയാന്‍ പോലും അശക്തയായി കിടന്നത്. ചെന്നൈയിലെ ഈറോഡിലാണ് സംഭവം നടന്നത്.

മൂന്നു പെണ്‍മക്കളില്‍ ഇളയവളോടൊപ്പമായിരുന്നു ചിന്നമ്മാള്‍ താമസിച്ചിരുന്നത്‌. കിടപ്പിലായ അമ്മയെ ആരു സംരക്ഷിക്കും എന്നതിനെച്ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു.

ഉത്തരവാദിത്വം ഏല്‍ക്കാന്‍ മറ്റു മക്കള്‍ തയ്യാറാകാതിരുന്നപ്പോള്‍ ചിന്നമ്മാളിനെ നോക്കിയിരുന്ന ഇളയ മകള്‍ ഒരു തീരുമാനമെടുത്തു. ആര്‍ക്കും വേണ്ടെങ്കില്‍ അമ്മ ചപ്പുചവറുകള്‍ ഇടുന്ന കൂനയില്‍ കിടക്കട്ടെയെന്നായിരുന്നു ആ തീരുമാനം.

ഞായറാഴ്ച പുലര്‍ച്ചെ കൊച്ചുമക്കള്‍ തന്നെയാണ്‌ അമ്മൂമ്മയെ വാഹനത്തില്‍ കയറ്റി ചവറുനിക്ഷേപ കേന്ദ്രത്തിലെത്തിച്ചത്‌. അവിടെ ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ക്കിടയിലേക്ക്‌ ചിന്നമ്മാളിനെ വലിച്ചെറിഞ്ഞ്‌ അവര്‍ മടങ്ങി. അനങ്ങാന്‍പോലും ശേഷിയില്ലായിരുന്നു അവര്‍ക്ക്‌.

പക്ഷേ, ദുര്‍ബലമായ കരച്ചില്‍ അതുവഴിപോയ മോഹനസുന്ദരിയെന്ന സ്ത്രീയും ഭര്‍ത്താവും കേട്ടു. അവര്‍ ചെന്നു നോക്കിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന ആ കാഴ്ച. മോഹനസുന്ദരിയുടെ വീട്ടിലെത്തി അല്‍പം ആഹാരം കഴിച്ചപ്പോഴാണ്‌ ചിന്നമ്മാളിന്‌ സംസാരിക്കാന്‍പോലുമായത്‌.

മോഹനസുന്ദരിയോട്‌ അവര്‍ സ്വന്തം ദുരന്തകഥ പറഞ്ഞു. പിതാവ്‌ കെ.എം. മുരുകേശന്‍ മാനേജിങ്ങ്‌ ട്രസ്റ്റിയായ ജയഭാരത്‌ സോഷ്യല്‍ അവേര്‍നെസ്‌ ട്രസ്റ്റില്‍ ചിന്നമ്മാളിനെ എത്തിക്കാനും മോഹനസുന്ദരിതന്നെയാണ്‌ മുന്നില്‍നിന്നത്‌.

മൂന്നു ദിവസം ചിന്നമ്മാളിനെ സംരക്ഷിച്ച ട്രസ്റ്റ്‌ അധികൃതര്‍ സാമൂഹികക്ഷേമവകുപ്പിനെ വിവരമറിയിച്ചു. ചിന്നമ്മാളിന്‌ വേണ്ട സംരക്ഷണം നല്‍കാനും മക്കള്‍ക്കെതിരെ നടപടിയെടുക്കാനും സാമൂഹികക്ഷേമവകുപ്പ്‌ നിര്‍ദേശം നല്‍കി.

പക്ഷേ, മകള്‍ക്കൊപ്പം താമസിച്ച സ്ഥലം ഓര്‍ത്തെടുക്കാന്‍ ചിന്നമ്മാളിനാകുന്നില്ല. അമ്മയെ അഴുക്കുകൂനയിലെറിഞ്ഞ മക്കളെ തേടി പോലീസ്‌ അന്വേഷണം തുടങ്ങിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X