ഗുരുവായൂരില്‍ ചുരിദാര്‍ ധരിച്ച് ദര്‍ശനം നടത്താം
ദില്ലി: ഇന്ത്യയുടെ ആദ്യത്തെ വനിതാ രാഷ്ട്രപതിയായി പ്രതിഭാ ദേവിസിങ് പാട്ടീല്‍ ബുധനാഴ്ച അധികാരമേറ്റു. ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപതിയാണ് 72കാരിയായ പ്രതിഭാ പാട്ടീല്‍.
മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്‌ണന്‍ ആണ് പ്രതിഭാ പാട്ടീലിന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാം, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ പ്രധാനമന്ത്രിമാര്‍, ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ റഹ്‌മാന്‍ ഖാന്‍, സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഭൈരോ സിങ് ശെഖാവത്ത്, ഗവര്‍ണര്‍മാര്‍,യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര മന്ത്രിമാര്‍, യു.പി.എ ഘടകകക്ഷി നേതാക്കള്‍, മുഖ്യമന്ത്രിമാര്‍, വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികളായ നയതന്ത്രജ്ഞര്‍, എം.പി.മാര്‍ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു.
രാഷ്ട്രപതിയുടെ മിലിറ്ററി സെക്രട്ടറി മേജര്‍ ജനറല്‍ വിനോദ് ചോപ്ര,പ്രതിഭാ പാട്ടീല്‍ കഴിഞ്ഞ ദിവസങ്ങളില്‍ താമസിച്ചിരുന്ന സൗത്ത് അവന്യൂവിലെ ഒമ്പതാം നമ്പര്‍ വസതിയിലെത്തി ഉച്ചയ്ക്ക് അവരെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചതോടെയാണ് ആചാരപരമായ ചടങ്ങുകള്‍ തുടങ്ങിയത്.
രാഷ്ട്രപതി ഭവനില്‍ നിന്ന് രാഷ്ട്രപതി അബ്ദുല്‍ കലാമിനോടൊപ്പം കുതിരപ്പുറത്തുള്ള അംഗരക്ഷകരുടെ അകന്പടിയുമായി, വഴിയില്‍ നിരന്നു നിന്ന ആയിരം ഭടന്‍മാരുടെ അഭിവാദനം സ്വീകരിച്ചുകൊണ്ടാണ് പ്രതിഭ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് എത്തിയത്.
ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയും രാജ്യസഭാ ഉപാധ്യക്ഷന്‍ റഹ്‌മാന്‍ ഖാനും ചേര്‍ന്ന് അവരെ സ്വീകരിച്ചു. തുടര്‍ന്ന് ആചാരപരമായ രീതിയില്‍ പ്രതിഭാ പാട്ടീലിനെ സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചു.
രാഷ്ട്രപതിയായി പ്രതിഭ സത്യപ്രതിജ്ഞ ചെയ്ത് ഫയലില്‍ ഒപ്പുവെച്ചശേഷം,സ്ഥാനമൊഴിയുന്ന ഡോ.എ.പി.ജെ അബ്ദുല്‍ കലാമും പുതിയ പ്രസിഡന്റും പരസ്പരം തങ്ങളുടെ ഇരിപ്പിടം കൈമാറി. അപ്പോള്‍ 21 ആചാരവെടികള്‍ മുഴങ്ങി.
പിന്നീട് രാഷ്ട്രപതിയുടെ രാഷ്ട്രത്തോടുള്ള അഭിസംബോധനയായിരുന്നു. ആദ്യം ഇംഗ്ലീഷിലും പിന്നീട് ഹിന്ദിയിലുമായി ചെറിയ പ്രസംഗമാണ് പ്രതിഭാ പാട്ടീല്‍ നടത്തിയത്. ഏതാണ്ട് അരമണിക്കൂര്‍ നേരത്തെ സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം പാര്‍ലമെന്റില്‍ നിന്ന് ആചാരപരമായി അവരെ രാഷ്ട്രപതി ഭവനിലേക്ക് ആനയിച്ചു.












Click it and Unblock the Notifications