യുവതിയുടെ ഇടുപ്പ് മുതല്‍ മുട്ട് വരെയുളള ഭാഗം ലഭിച്ചു
പാലക്കാട്: കൊല്ലപ്പെട്ട യുവതിയുടെ ശരീരഭാഗങ്ങളില്‍ ഒന്നു കൂടി കണ്ടെത്തി. ഇടുപ്പു മുതല്‍ മുട്ടു വരെയുള്ള ഭാഗമാണ് പാതി അഴുകിയ നിലയില്‍ കണ്ടെത്തിയത്.
പത്ര കടലാസില്‍ പൊതിഞ്ഞ് പ്ളാസ്റ്റിക് കവറിലാക്കി കയറു കൊണ്ട് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു ഇവ. ശരീരഭാഗത്തിന്റെ എല്ലുകള്‍ വലിച്ചൂരിയ നിലയിലായിരുന്നു.
കാളികാവ് പുഴപ്പാലത്തിടുത്തുളള പാടത്ത് നിന്നാണിത് ലഭിച്ചത്. ശരീരഭാഗത്തിന്റെ ഒരു വശം നായ കടിച്ചു കീറുകയും പകുതിയോളം പുഴുവരിക്കുകയും ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം, കൊല്ലപ്പെട്ടയാളെ ഇനിയും തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തതും ചൊവാഴ്ച കിട്ടിയതും ഒരേ സ്ത്രീയുടെ ശരീരഭാഗങ്ങളാണെന്നു പോലീസ് സ്ഥിരീകരിച്ചു.
ചൊവാഴ്ച രാവിലെ പ്രദേശത്തെ വീട്ടിലെ വളര്‍ത്തുനായയാണ് ശരീരഭാഗം വലിച്ച് പുറത്തിട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് നായ കാളികാവ് ജംക്ഷന് സമീപം നിര്‍മ്മാണം പൂര്‍ത്തിയാവാത്ത വീട്ടിലേയ്ക്ക് ഓടിക്കയറി. പോലീസ് അവിടം വിശദമായി തിരഞ്ഞെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.