കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസ് പക്ഷം പോരിനുറച്ച്

  • By Staff
Google Oneindia Malayalam News

പാലക്കാട്: സ്ത്രീയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചാണെന്ന് പിടിയിലായ യുവാവ് മൊഴിനല്‍കി. പുത്തൂരിലുള്ള വാടകവീട്ടില്‍വെച്ച് തന്നെയാണ് കൊല നടത്തിയതെന്നും യുവാവ് വെളിപ്പെടുത്തി.

അതേസമയം യുവാവിന്റെ സുഹൃത്തുക്കളായ പുത്തൂര്‍ സ്വദേശികളായ നാലുപേരെ പോലീസ് വിശദമായി ചോദ്യംചെയ്തു. പിടിയിലായ യുവാവിന് റിയല്‍ എസ്റ്റേറ്റ് ബിസിനസ്സും ഉണ്ടായിരുന്നുവെന്ന് പോലീസിന് സുഹൃത്തുക്കളില്‍നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് ചിലര്‍ക്കെങ്കിലും കൊല്ലപ്പെട്ട സ്ത്രീയെ കാഴ്ചവെയ്ക്കാന്‍ യുവാവ് ശ്രമിച്ചിട്ടുണ്ടെന്ന സൂചനയില്‍ അക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കമാണോ കൊലയിലേക്ക് നയിച്ചതെന്നും പോലീസ് സംശയിക്കുന്നു.

എന്നാല്‍ കൊലപാതകം യുവാവ് ഒറ്റയ്ക്കാവില്ല നടത്തിയതെന്ന നിഗമനത്തില്‍ത്തന്നെയാണ് പോലീസ് ഇപ്പോഴും. യുവാവിന്റെ മറ്റ് സുഹൃത്തുക്കളെക്കുറിച്ചും പോലീസ് സംഘം അന്വേഷിക്കുന്നുണ്ട്.

ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമാണ് യുവാവ് കൊല നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായിട്ടുണ്ട്. കൊലയ്ക്കുശേഷം ശരീരഭാഗങ്ങള്‍ മുറിച്ചുനീക്കിയത് മുമ്പേ നിശ്ചയിച്ചുറപ്പിച്ചതനുസരിച്ചാണ്.

തല കണ്ടെത്താനായില്ലെങ്കില്‍ കേസ് തെളിയിക്കാനാകില്ലെന്ന കണക്കുകൂട്ടലും യുവാവിനുണ്ടായിരുന്നതായി പോലീസ് കരുതുന്നുണ്ട്. ഉടല്‍ അടുത്ത പ്രദേശങ്ങളില്‍വലിച്ചെറിഞ്ഞയാള്‍ തലമാത്രം എറണാകുളത്തെ അംബേദ്കര്‍ സ്റ്റേഡിയത്തിലെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചതും ഈ കണക്കുകൂട്ടലിലാകാമെന്നാണ് പോലീസ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X