കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

  • By Staff
Google Oneindia Malayalam News

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട് മുന്‍ ലോക്കല്‍ പൊലീസ് എഎസ്ഐ അഗസ്റ്റിനെ ബ്രെയിന്‍ ഫിംഗര്‍ പ്രിന്‍റിംഗിന് വിധേയനാക്കി.

കൊലപാതകം നടന്ന എട്ടുവര്‍ഷത്തിലേറെ കഴിഞ്ഞിട്ടും തുന്പുകിട്ടാതായ കേസില്‍ നൂതന കുറ്റാന്വേഷണ രീതികള്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്നാണ് വിവരം.

കോട്ടയം ക്നാനായ രൂപത ചാന്‍സലര്‍ ഫാദര്‍ തോമസ്‌ കോട്ടൂരിനെ നേരത്തേ തന്നെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കി.യിരുന്നു. സിബിഎ എത്തിച്ചേര്‍ന്നിരുന്ന നിഗമനങ്ങള്‍ക്ക്‌ അടിവരയിടാന്‍ ഉതകുന്നതാണ് ഫാദറില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ എന്നും സൂചനയുണ്ട്.

മസ്‌തിഷ്കത്തിലെ ഓര്‍മ്മയുടെ ഭാഗം തുറന്ന്‌ അതില്‍ നിന്നു കാര്യങ്ങള്‍ വായിച്ചെടുക്കുകയാണു ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങ്‌. കുറ്റകൃത്യത്തെ സംബന്ധിച്ചു തെളിവുകള്‍ ഒന്നുമില്ലാത്ത സാഹചര്യത്തില്‍ തലച്ചോറില്‍ ഭദ്രമായി സൂക്ഷിക്കുന്ന തെളിവുകള്‍ പുറത്തെടുക്കുകയാണ്‌ ഈ രീതിയിലൂടെ ചെയ്യുന്നത്‌.

സിസ്റ്റര്‍ അഭയക്കേസില്‍ റിട്ട. എഎസ്‌ഐ അഗസ്റ്റിന്റെ മൊഴിയില്‍ വൈരുധ്യങ്ങള്‍ കണ്ടെത്തിയെതിനെ തുടര്‍ന്നാണു സിബിഐ അദ്ദേഹത്തെ ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിങിന് വിധേയനാമാക്കിയത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X