Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് പക്ഷം പോരിനുറച്ച്

സച്ചന്‍, ദ്രാവിഡ്, സൗരവ്, കുംബ്ലെ എന്നീ കടലാസ് പുലികളുടെ അവസാന ഇംഗ്ലണ്ട് പര്യടനമായിരുന്നു ഇത്. പരമ്പരയില്‍ ഒരു സെഞ്ച്വറി പോലും നേടാനാവാതെ നിരാശനായ സൂപ്പര്‍ താരം സച്ചിന് ഇരുട്ടടി പോലെയായി കുംബ്ലെയുടെ അപ്രതീക്ഷിത സെഞ്ച്വറി. ഇതുവരെ നേരെ ചൊവ്വെ ബാറ്റു പിടിക്കാന്‍ പോലുമറിയാത്തവന്‍ എന്ന പഴികേട്ടിരുന്ന കുംബ്ലെയാണ് ഉസ്താദുമാരെ ഞെട്ടിച്ച് സെഞ്ച്വറിയടിച്ചത്.

രണ്ടാമിന്നിംഗ്സില്‍ സച്ചിന് മിന്നല്‍വേഗതയിലൊരു സെഞ്ച്വറി നേടാനായിരുന്നോ ദ്രാവിഡ് ഫോളോ ഓണ്‍ വേണ്ടെന്നു വച്ചത്?പതിനൊന്നു പന്തു നേരിട്ട് വെറും ഒരു റണ്ണിന് ദൈവം പുറത്തായപ്പോള്‍ പൊലിഞ്ഞത് വലിയൊരു സ്വപ്നവും കിട്ടിയത് നിരാശയും.

ഇംഗ്ലണ്ടിനെ ഫോളോ ഓണ‍ിന് നിര്‍ബന്ധിക്കാതെ വീണ്ടും ബാറ്റേന്തുമ്പോള്‍ എന്തായിരുന്നു ഇന്ത്യയുടെ ലക്ഷ്യം? വെറും പന്ത്രണ്ടു റണ്ണെടുക്കാന്‍ തൊണ്ണൂറ്റിയാറ് പന്തു ചെലവിട്ട ദ്രാവിഡിനോട് അതൊക്കെ ആരെങ്കിലും ചോദിക്കുന്നതു തന്നെ അബദ്ധമാവും.

കപില്‍ ദേവും അന്‍ഷുമാന്‍ ഗെയ്ക്ക് വാദും അബ്ബാസ് അലി ബെയ്ഗും മദന്‍ലാലുമൊക്കെ ദ്രാവിഡിന്റെ നിലപാടിനെ ഭീരുത്വമെന്ന് വിശേഷിപ്പിച്ചു കഴിഞ്ഞു. ഇന്ത്യയുടെ ക്രിക്കറ്റ് ക്യാപ്റ്റനെ പേടിത്തൊണ്ടന്‍ എന്നു വിളിക്കാത്തത് അവരുടെ മാന്യത കൊണ്ടാവാനേ വഴിയുളളൂ.

ഇരുപത്തൊന്നു വര്‍ഷത്തിനു ശേഷം ക്രിക്കറ്റിന്റെ ഈറ്റില്ലത്തില്‍ ജയിച്ച പരമ്പര പക്ഷേ ദ്രാവിഡിനും ടീമിനും നല്‍കിയത് നാണക്കേടും വിമര്‍ശനങ്ങളുടെ കൂമ്പാരവുമാണ്. തൊട്ടതൊക്കെ പിഴയ്ക്കുകയാണ് ദ്രാവിഡിനും കൂട്ടര്‍ക്കും. ദൈവങ്ങളായി സ്വയം മേനിനടിച്ചവര്‍ക്കും കമ്പോളതാല്‍പര്യങ്ങള്‍ക്കൊപ്പിച്ച് അവരെ വാഴ്ത്തിപ്പാടിയവര്‍ക്കും വാക്കു മുട്ടുന്നു.

ടെലിവിഷന്‍ സ്ക്രീനിനു മുന്നില്‍ ദിവസങ്ങളോളം കോടിക്കണക്കിന് ജനതയെ വീണ്ടും കുടിയിരുത്താന്‍ എന്തുവഴിയെന്നാലോചിക്കുന്ന മാര്‍ക്കറ്റിംഗ് സിംഹങ്ങള്‍ക്കും ഈ വിവാദം തിരിച്ചടിയാവുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+