കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

കൊച്ചി: ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ എം.പി. എബ്രഹാമിന്റെ കൊലപാതകത്തിനു പിന്നില്‍ അദ്ദേഹത്തിന്റെ ഗുമസ്തന്‍. പണം തെട്ടിയെടുക്കാന്‍ വാടകക്കൊലയാളികളെ ഉപയോഗിച്ച് അഭിഭാഷകനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.

കൊലപാതകത്തിന്റെ ആസൂത്രണം അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു ഗുമസ്തനാണെന്നും കൊല നടത്തിയത് വാടകക്കൊലയാളികളാണെന്നും അന്വേഷണ സംഘം സ്ഥിരീകരിച്ചു. സാമ്പത്തികലാഭം ലക്ഷ്യമിട്ടാണ് എം പി എബ്രഹാമിനെ വകവരുത്തിയത്.

മറ്റു ചില അഭിഭാഷക ഗുമസ്തരും പ്രതിപ്പട്ടികയിലുണ്ട്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നും എട്ടുലക്ഷത്തോളം രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള സൂചനയും ലഭിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട അഭിഭാഷകന്റെ ജീവനക്കാരും സുഹൃത്തുക്കളും പോലീസ് നിരീക്ഷണത്തിലായിരുന്നു. ആദ്യം ചോദ്യം ചെയ്തിട്ട് വിട്ടയച്ചെങ്കിലും ഇവരെ പൊലീസ് രഹസ്യമായി നിരീക്ഷിക്കുകയായിരുന്നു. എബ്രഹാമിന്റെ ഓഫീസിലെ ഒരു ജീവനക്കാരന്‍ അമിതമായി പണം ചെലവാക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ കേസില്‍ തുമ്പുണ്ടായി. ഇയാളെ തുടര്‍ച്ചയായി നിരീക്ഷിച്ചതോടെയാണ് മറ്റു ചില വക്കീല്‍ ഗുമസ്തന്മാരും പൊലീസിന്റെ വലയിലായത്.

മറ്റൊരു വക്കീല്‍ ഓഫീസിലെ വനിതാ ജീവനക്കാരിയുമായും എബ്രഹാമിന്റെ ഗുമസ്തന്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇതു ശ്രദ്ധിച്ച പൊലീസ് കഴിഞ്ഞ ദിവസം നഗരത്തിലെ അഞ്ചു പ്രമുഖ അഭിഭാഷകരുടെയും ജീവനക്കാരുടെയും വസതികളില്‍ ഒരേ സമയം റെയിഡു നടത്തി.

ഈ റെയിഡില്‍ നിന്നും ലഭിച്ച വിലപ്പെട്ട വിവരങ്ങളാണ് പ്രതികളെ കുടുക്കിയത്. മറ്റ് അഭിഭാഷകര്‍ക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് സൂചന.

വാടകക്കൊലയാളികളാണ് കൃത്യം നിര്‍വഹിച്ചതെന്ന് അഡ്വ. എബ്രഹാമിന്റെ ഗുമസ്തന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

കണക്കില്‍പെടാത്ത ലക്ഷങ്ങളുടെ കളളപ്പണം അഡ്വ. എബ്രഹാമിന്റെ പക്കലുണ്ടായിരുന്നത്രേ. ഇതു കൈവശപ്പെടുത്താനാണ് അദ്ദേഹത്തെ കൊന്നതെന്ന് പ്രതികള്‍ സമ്മതിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഇനിയും ചിലരെ പിടികിട്ടേണ്ടതിനാലാണ് അറസ്റ്റ് പ്രഖ്യാപനം വൈകുന്നതെന്നറിയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X