Get Updates
Get notified of breaking news, exclusive insights, and must-see stories!

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

തിരുവനന്തപുരം: കൃഷി വകുപ്പ് സംസ്ഥാനത്ത് നടത്തുന്ന ആയിരത്തോളം ഓണച്ചന്തകളില്‍ പൊതു വിപണിയിലെക്കാള്‍ 20 ശതമാനം വരെ വില കുറച്ച്‌ പച്ചക്കറികളും മറ്റും ലഭ്യമാക്കുമെന്ന്‌ മന്ത്രി മുല്ലക്കര രത്നാകരന്‍ അറിയിച്ചു. വെളിച്ചെണ്ണ, ഉപ്പേരി, പച്ചക്കറി തുടങ്ങിയവ അടങ്ങുന്ന ഒന്നര ലക്ഷം ഓണക്കിറ്റുകള്‍ 100 രൂപയ്ക്ക്‌ ഹോര്‍ട്ടികോര്‍പ്‌ വിതരണം ചെയ്യും.

കൃഷി വകുപ്പ്‌, ഹോര്‍ട്ടി കോര്‍പ്‌, വെജിറ്റബിള്‍ ആന്‍ഡ്‌ ഫ്രൂട്ട്‌ പ്രമോഷന്‍ കൗണ്‍സില്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, കേരഫെഡ്‌ എന്നിവ സംയുക്‌തമായാണ്‌ ഓണച്ചന്തകള്‍ സംഘടിപ്പിക്കുന്നത്‌.

കാലവര്‍ഷക്കെടുതി മൂലം സംസ്ഥാനത്തു വ്യാപകമായി വാഴ നശിച്ചതിനാല്‍ വാഴക്കുലകള്‍ തമിഴ്‌നാട്ടിലെ ഉത്പാദന കേന്ദ്രങ്ങളില്‍ നിന്ന് സംഭരിക്കും. ഓണക്കാലത്ത്‌ വിതരണം ചെയ്യുന്നതിനായി ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍ പ്രദേശത്ത്‌ ഉരുളക്കിഴങ്ങ്‌ ഉത്‌പാദിക്കുന്നുണ്ടെന്ന്‌ അദ്ദേഹം അറിയിച്ചു. ഏകദേശം ഏഴായിരം ടണ്ണോളം ഉരുളക്കിഴങ്ങാണ്‌ ഇത്തവണ കേരളത്തില്‍ മാത്രമായി ഉത്‌പാദിപ്പിക്കുന്നത്‌.

കാലവര്‍ഷക്കെടുതി ഉണ്ടാകാത്ത എല്ലാ പഞ്ചായത്തുകളിലും കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിഭവന്‍ മുഖേനയും പുറമേ 125 ബ്ലോക്കുകളിലും 24 മുതല്‍ 26 വരെ ഓണച്ചന്തകള്‍ നടത്തും. വകുപ്പ്‌ നേരിട്ട്‌ തലസ്ഥാനത്ത്‌ പച്ചക്കറി മേള നടത്തുന്നുണ്ട്‌.

വെജിറ്റബിള്‍ ആന്‍ഡ്‌ ഫ്രൂട്ട്‌ പ്രമോഷന്‍ കൗണ്‍സില്‍ പഞ്ചായത്തു തലത്തില്‍ 64 ചന്തകളും ജില്ലാ തലത്തില്‍ ആറു ചന്തകളും നടത്തും. തലസ്ഥാനത്തെ പ്രധാന വിപണി 21 ന്‌ കൃഷി മന്ത്രി ഉദ്ഘാടനം ചെയ്യും. ഹോര്‍ട്ടി കോര്‍പിന്റെ നിലവിലുള്ള 250 പച്ചക്കറി സ്റ്റാളുകള്‍ക്കു പുറമേ ഓണക്കാലത്ത്‌ 34 ചന്തകള്‍ കൂടി 20നു പ്രവര്‍ത്തിച്ചു തുടങ്ങും. കേരഫെഡിന്റെ വെളിച്ചെണ്ണ ഓണക്കാലത്തു സബ്സിഡി നിരക്കില്‍ ലഭ്യമാക്കുമെന്നും മുല്ലക്കര പറഞ്ഞു.

ഹോര്‍ട്ടികോര്‍പ് ഇപ്പോള്‍ നടത്തുന്ന 250 പച്ചക്കറി സ്റ്റാളുകള്‍ക്ക്‌ പുറമേ ഓണക്കാലത്ത്‌ മാത്രമായി 34 ചന്തകള്‍ കൂടി ഈ മാസം 20 മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കേരഫെഡിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത്‌ വെളിച്ചെണ്ണ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+