കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗിന് ആത്മാര്‍ത്ഥതയില്ലെന്ന് മഅദനി

  • By Staff
Google Oneindia Malayalam News

ഇടുക്കി: വാഗമണ്ണില്‍ അനധികൃതമായി കയ്യേറിയ ഭൂമി തിരിച്ചുപിടിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചു. ഭൂരേഖ പരിശോധനയും കുടിയൊഴിപ്പിക്കലും സ്‌തംഭിച്ചു.

അഡീഷണല്‍ ലാന്‍ഡ്‌ റവന്യു കമ്മിഷണര്‍ ഡോക്ടര്‍ വി.എം ഗോപാല മേനോന്റെ നേതൃത്വത്തില്‍ 50 അംഗ സംഘത്തെയാണ്‌ സര്‍ക്കാര്‍ വാഗമണ്ണിലേക്കു നിയോഗിച്ചിരുന്നത്‌.

പീരുമേട്‌ താലൂക്ക്‌ ഓഫിസ്‌ കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍ സംഘത്തില്‍പ്പെട്ട ആരും ഇവിടെയില്ല.

ഗോപാല മേനോനു പുറമേ ലാന്‍ഡ്‌ റവന്യു അസി. കമ്മിഷണര്‍, നാലു തഹസില്‍ദാര്‍മാര്‍, സര്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു 50 അംഗ ദൗത്യസംഘം.

ചികിത്സയ്ക്കായി ദൗത്യസംഘ തലവന്‍ അവധിയില്‍ പ്രവേശിച്ചതോടെ നടപടികള്‍ ഭൂരേഖ പരിശോധനയില്‍ മാത്രം ഒതുങ്ങി. മൂന്നാര്‍ ദൗത്യസംഘത്തിന്റെ റണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ചുമതല ഗോപാല മേനോനു നല്‍കിയതോടെയാണ്‌ വാഗമണ്‍ നടപടികള്‍ എങ്ങുമെത്താതെ അവസാനിച്ചത്‌.

കഴിഞ്ഞ പതിനാറിനാണ്‌ വാഗമണ്‍ ദൗത്യസംഘം കുടിയൊഴിപ്പിക്കാനായി എത്തിയത്‌. ഒരു മാസത്തിനിടെ 21 പേര്‍ക്കു കൈവശത്തിലിരിക്കുന്ന ഭൂമിയുടെ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ടു നോട്ടീസ്‌ നല്‍കാനും ഒരു പട്ടയം റദ്ദാക്കാനും മാത്രമേ സംഘത്തിന് കഴിഞ്ഞിട്ടുള്ളൂ.

നോട്ടീസ്‌ നല്‍കിയവരുടെ രേഖകള്‍ പരിശോധിച്ചു ഹിയറിങ്‌ നടത്തി നടപടി കൈക്കൊള്ളാന്‍ ഇനിയുമായിട്ടില്ല.

പ്രതികൂല കാലാവസ്ഥയില്‍ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ ഉപകരണത്തിന്റെ സഹായത്തോടെ സര്‍വേ നടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നു വാഗമണ്ണിനെ സംബന്ധിച്ചു വില്ലേജ്‌ - താലൂക്ക്‌ ഓഫിസുകളില്‍ നിലവിലുള്ള റെക്കോര്‍ഡുകളും ഫയലുകളുമാണ്‌ സംഘം പരിശോധിച്ചു കൊണ്ടിരുന്നത്‌. എന്നാല്‍, മുഴുവന്‍ പേരും മടങ്ങിയതോടെ വാഗമണ്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പാടെ നിലച്ചു.

ഇതിനിടെ മൂന്നാറിലെ ഭൂമികൈയേറ്റം ഒഴിപ്പിക്കല്‍ ദൗത്യസംഘം തലവനായി വി.എന്‍ ഗോപാലമേനോന്‍ ചുമതലയേറ്റു. ഇദ്ദേഹത്തോടൊപ്പം ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കുന്ന സര്‍വേ ഡയറക്ടര്‍ ഡോ. എസ്‌.രവീന്ദ്രനും മൂന്നാറിലെത്തിയിട്ടുണ്ട്‌.

പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മൂന്നാറില്‍ തങ്ങുന്ന റവന്യൂമന്ത്രി കെ.പി രാജേന്ദ്രന്‍, ഇവരുമായി ചര്‍ച്ചനടത്തി. ജില്ലാ കളക്ടര്‍ രാജുനാരായണസ്വാമി, ദൗത്യസംഘത്തിലെ സബ്‌കളക്ടര്‍മാര്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കൈയേറ്റങ്ങളെല്ലാം ഒഴിപ്പിക്കുകയെന്ന നിലപാടുതന്നെയാണ്‌ സര്‍ക്കാരിനെന്നും, ദൗത്യസംഘം അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി, മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

കൈയേറ്റങ്ങള്‍ സംബന്ധിച്ച രാജന്‍മധേക്കര്‍, സനല്‍കുമാര്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച്‌ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തീകരിക്കും. തിരിച്ചുപിടിക്കുന്ന ഭൂമി സംരക്ഷിക്കുന്നതിനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X