കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: നഗരത്തില്‍ രാത്രി വ്യാപാരത്തിനുള്ള സൗകര്യം സജ്ജമാക്കി. നഗരത്തിന് രാത്രിയിലും പൊലിമയേകുന്ന നിശാവ്യാപാരം തുടങ്ങുന്നതിന്‍റെ ഭാഗമായി സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഇതിനായി 2200 പൊലീസുകാരെ വിന്യസിക്കും. അവസാന ബസും പോകുന്നതു വരെ ജംക്ഷനുകളിലെല്ലാം ട്രാഫിക്‌ പൊലീസ്‌ ഉണ്ടാകും. ഷാഡോ പൊലീസിനു പുറമെ വനിതാ പൊലീസും മഫ്ടിയില്‍ നഗരത്തില്‍ റോന്ത്‌ ചുറ്റും.

നഗരത്തിലെ മൂന്നു പ്രധാന കേന്ദ്രങ്ങളിലായി രണ്ടായിരത്തോളം വ്യാപാരസ്ഥാപനങ്ങളാണ്‌ രാത്രി 12 മണി വരെ തുറന്നിരിക്കുക.എംജി റോഡ്‌, ബ്രോഡ്‌വേ, മറൈന്‍ഡ്രൈവ്‌ എന്നിവിടങ്ങളില്‍ തുണിക്കടകള്‍, ചെരുപ്പുകടകള്‍, ഗൃഹോപകരണ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവയെല്ലാം തുറക്കും.

വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി, മര്‍ച്ചന്റ്സ്‌ അസോസിയേഷന്‍, സ്റ്റാള്‍ ഓണേഴ്സ്‌ അസോസിയേഷന്‍ എന്നിവയെല്ലാം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ജില്ലാ റസിഡന്റ്സ്‌ അസോസിയേഷന്‍ അപക്സ്‌ കൗണ്‍സിലും നിശാ വ്യാപാരോല്‍സവത്തിനു പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്‌തിട്ടുണ്ട്‌.

രാത്രി ഷോപ്പിങ്ങും ഓണവും മുന്നില്‍ക്കണ്ടു പൊലീസ്‌ വിപുലമായ തയാറെടുപ്പുകള്‍ നടത്തിയതായി സിറ്റി പൊലീസ്‌ കമ്മിഷണര്‍ മനോജ്‌ ഏബ്രഹാം പറഞ്ഞു. യൂണിഫോമില്‍ 800 പൊലീസുകാര്‍ വീതമുള്ള രണ്ടു സംഘം എപ്പോഴും നഗരത്തില്‍ സജീവമായിരിക്കും.

വനിതാ പൊലീസ്‌ യൂണിറ്റും രാത്രിയില്‍ ഉണ്ടാകും. ഇതുകൂടാതെ ഷാഡോ പൊലീസും രംഗത്തിറങ്ങും. നിലവില്‍ 56 പേരാണ്‌ ഷാഡോ പൊലീസില്‍ ഉള്ളത്‌. 80 പേര്‍ ഉള്‍പ്പെടുന്ന സംഘമാണ്‌ പുതിയതായി രംഗത്തിറങ്ങുക. വനിതാ പൊലീസും മഫ്ടിയില്‍ ഉണ്ടാകും. എല്ലാ പ്രധാനപ്പെട്ട കവലകളിലും 12 മണിവരെ ട്രാഫിക്‌ പൊലീസ്‌ ഉണ്ടാകും.

എംജി റോഡ്‌, മറൈന്‍ഡ്രൈവ്‌ റയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പൊലീസ്‌ ക്ലോസ്ഡ് സര്‍ക്യൂട്ട്‌ ക്യാമറകള്‍ സ്ഥാപിക്കും. നൈറ്റ്‌ ഷോപ്പിങ്‌ അവസാനിക്കുന്ന ദിവസമായ ആഗസ്റ്റ് 30 വരെ ഈ അധികസംവിധാനങ്ങള്‍ തുടരുമെന്നും കമ്മിഷണര്‍ അറിയിച്ചു.

നിശാവ്യാപാരത്തിനു മുന്നോടിയായി നഗരവീഥികളിലെ അലങ്കാരങ്ങളെല്ലാം ബുധനാഴ്ച രാത്രി തന്നെ പൂര്‍ത്തിയായി. പുലികളി, ശിങ്കാരിമേളം, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍, അമ്മന്‍കുടം, കാവടി തുടങ്ങിയവ എല്ലാസമയവും റോഡുകളില്‍ എപ്പോഴും ഉണ്ടാകും.

സിനിമാറ്റിക്‌ ഡാന്‍സ്‌, ശാസ്‌ത്രീയ സംഗീതം തുടങ്ങിയ കലാപരിപാടികള്‍ സ്റ്റേജുകളിലും അവതരിപ്പിക്കും. കാറും വിദേശയാത്രയും ഉള്‍പ്പെടെയുള്ള ബമ്പര്‍ സമ്മാനങ്ങളാണ്‌ രാത്രി വ്യാപാരത്തിന്‌ എത്തുന്നവരെ കാത്തിരിക്കുന്നത്‌.

നിശാവ്യാപാരം ജനങ്ങള്‍ സ്വീകരിക്കുമെന്ന് തികഞ്ഞ പ്രതീക്ഷയിലാണ് വ്യാപാരികള്‍. ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചാല്‍ ഇതു സ്ഥിരം സംവിധാനം ആക്കാനും ഉദ്ദേശമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X