• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിഎസ് പക്ഷം പോരിനുറച്ച്

  • By Staff

ഹൈദരാബാദ്‌: ആന്ധ്രാപ്രദേശ്‌ തലസ്ഥാനത്ത്‌ തിരക്കേറിയ കോട്ടി ബസാറിലും ലുംബിനി പാര്‍ക്കിലും ശനിയാഴ്ച മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ ശക്തമായ സ്ഫോടനങ്ങളില്‍ 44 പേര്‍ മരിച്ചു.

അഞ്ച് സ്ത്രീകളും രണ്ട് വിദ്യര്‍ത്ഥികളും ഉള്‍പ്പെടെ 60ല്‍പ്പരം പേര്‍ക്ക്‌ സാരമായി പരിക്കേറ്റു. മരിച്ചവരില്‍ ആറുപേര്‍ അമൃതവാഹിനി എഞ്ചിനീയറിങ്‌ കോളേജിലെ വിദ്യാര്‍ഥികളാണ്‌.

കോട്ടി മാര്‍ക്കറ്റിലെ ഗോകുല്‍ഛാട്ട്‌ ഭണ്ഡാര്‍ എന്ന ഭക്ഷണശാലയിലും സെക്രട്ടേറിയറ്റിന്‌ എതിര്‍ഭാഗത്തെ ലുംബിനി പാര്‍ക്കില്‍ ഗ്യാലറിക്കകത്തും ശനിയാഴ്ച രാത്രി 7.40നും 7.50നും ഇടയ്ക്കാണ്‌ സ്‌ഫോടനമുണ്ടായത്‌.

സ്‌ഫോടനമുണ്ടായ രണ്ട്‌ സ്ഥലങ്ങളും തമ്മില്‍ ആറു കിലോമീറ്റര്‍ ദൂരമുണ്ട്‌. ലുംബിനി പാര്‍ക്കില്‍ ലേസര്‍ ഷോ നടന്നു കൊണ്ടിരിക്കേയാണ്‌ ആദ്യ സേ്‌ഫാടനമുണ്ടായത്‌. അവിടെ ഒന്‍പതുപേര്‍ മരിച്ചു. ഷോ കാണാന്‍ ഇരുന്നൂറോളം പേര്‍ ഉണ്ടായിരുന്നു.

ഗോകുലിലെ സ്ഫോടനത്തില്‍ ഗ്യാസ്‌ സിലിണ്ടര്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ സംശയിക്കുന്നു. രണ്ടിടങ്ങളിലും വന്‍ശബ്ദത്തോടെയുണ്ടായ സ്ഫോടനം ഭീകരാക്രമണം തന്നെയാണെന്നാണ്‌ സംസ്ഥാന പോലീസിന്റെ നിഗമനം. ആര്‍. ഡി.എക്‌സ്‌. ആണ്‌ സ്‌ഫോടനത്തിന്‌ ഉപയോഗിച്ചതെന്ന്‌ പോലീസ്‌ കരുതുന്നു.

ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും മുംബൈയിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കയാണ്‌. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദോ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമിയോ ആണ്‌ സ്ഫോടനത്തിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നതായി രഹസ്യാന്വേഷണവൃത്തങ്ങള്‍ അറിയിച്ചു. പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയെയും സംശയമുണ്ട്‌.

സ്ഫോടനത്തെത്തുടര്‍ന്ന്‌ നടത്തിയ തിരച്ചിലില്‍ ഒരു തിയറ്റര്‍ ഉള്‍പ്പെടെ 16 സ്ഥലങ്ങളില്‍ നിന്ന്‌ സ്ഫോടകവസ്‌തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. ഡില്‍സ്ലുക്‌ നഗര്‍ നടപ്പാലത്തിനു താഴെ സ്ഥാപിച്ചിരുന്ന ബോംബ്‌ പോലീസ്‌ കണ്ടെടുത്ത്‌ നിര്‍വീര്യമാക്കുകയും ചെയ്തു.

സ്ഫോടനങ്ങളുണ്ടായതിനെത്തുടര്‍ന്ന്‌ നഗരത്തിലെ ദില്‍സുക്‌ നഗറിലുള്ള വെങ്കിടാദ്രി തിയേറ്ററിലും മറ്റ്‌ ചിലയിടങ്ങളിലും നടത്തിയ തിരിച്ചിലിലാണ്‌ പൊട്ടാത്ത ബോംബുകള്‍ പോലീസ്‌ കണ്ടെത്തിയത്‌.

നഗരത്തില്‍ ആസൂത്രിതമായ ആക്രമണം നടത്താന്‍ ഉദ്ദേശിച്ചിരുന്നതായാണ്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടതെന്ന്‌ പോലീസ്‌ പറഞ്ഞു. പരിക്കേറ്റവരെ ഉസ്മാനിയ, മെഡ്‌സിറ്റി, ഗാന്ധി ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഹൈദരാബാദിലും സെക്കന്തരാബാദിലും റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുമുണ്ട്‌. രണ്ട്‌ നഗരങ്ങളിലെയും എല്ലാ റെയില്‍വേ സ്റ്റേഷനുകളും ദേവാലയങ്ങളും തിയേറ്ററുകളും ജനത്തിരക്കുള്ള പ്രദേശങ്ങളും പോലീസ്‌ പരിശോധിച്ചു. ഐ മാക്‌സ്‌ തിയേറ്റര്‍ സമുച്ചയത്തിലും ബോംബ്‌ വെച്ചിട്ടുണ്ടെന്ന്‌ പ്രചാരണമുണ്ടായതിനെ തുടര്‍ന്ന്‌ ജനങ്ങള്‍ തിയേറ്റര്‍ വിട്ടോടി. രണ്ട്‌ നഗരങ്ങളിലും സിനിമാ പ്രദര്‍ശനങ്ങള്‍ നിര്‍ത്തിവെച്ചു.

വെള്ളിയാഴ്ച സെക്രട്ടേറിയറ്റിന്റെ ജി ബ്ലോക്കില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ഇതും സ്ഫോടനങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പോലീസ്‌ അന്വേഷിക്കുകയാണ്‌. കഴിഞ്ഞ മെയ്‌ മാസം ഹൈദരാബാദിലെ മെക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ പോലീസ്‌ വെടിവെപ്പിലും പതിനാറ്‌ പേര്‍ മരിച്ചിരുന്നു.

ഹൈദരാബാദിലെ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിലും കര്‍ണ്ണാടകത്തിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈവേകളിലും അതിര്‍ത്തി പ്രദേശങ്ങളിലും പട്രോളിംഗ് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more