കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി.എസാണ് ഹീറോ: സുധാകരന്‍

  • By Staff
Google Oneindia Malayalam News

ഹൈദരാബാദ്‌: ആന്ധ്രാപ്രദേശ്‌ തലസ്ഥാനത്ത്‌ ശനിയാഴ്ച രാത്രിയുണ്ടായ ഇരട്ടസ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ബോംബു വെയ്ക്കാന്‍ ഇവരാണ് ഭീകരര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിയതെന്നാണ് കരുതുന്നത്. മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്തുവരുന്നു. ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ഇതിനിടെ നിയോജെല്‍-90 എന്ന രാസവസ്തുവാണ് സ്ഫോടനം നടത്തുന്നതിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് ഫോറന്‍സിക്‌ വിദഗ്‌ധര്‍ സ്ഥിരീകരിച്ചു. .അമോണിയം മാരക ശേഷിയുള്ള സ്ഫോടക വസ്തുവാണ്. .ഇത്‌ മെറ്റല്‍ ഡിറ്റക്ടറിന്‌ കണ്ടു പിടിക്കാനാവില്ല.സംഭവുമായി ബന്ധപ്പെട്ട്‌ നാസിക്കിലെ ഒമനി എക്സ്പ്ലോസിവിന്റെ ഉടമയെ പോലീസ്‌ ചോദ്യം ചെയ്ത്‌ വരികയാണ്‌.

ബംഗ്ലാദേശും പാകിസ്താനും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളാണ്‌ സ്ഫോടനം ആസൂത്രണം ചെയ്തതെന്ന്‌ സംശയിക്കുന്നതായി ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്‌ രാജശേഖരറെഡ്ഡി പറഞ്ഞു.

പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐ.യുടെ പങ്കും തള്ളിക്കളയാനാവില്ലെന്ന്‌ ഞായറാഴ്ച മന്ത്രിസഭായോഗത്തിനുശേഷം അദ്ദേഹം അറിയിച്ചു. സ്ഫോടനങ്ങളില്‍ 43 പേര്‍ മരിച്ചെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

ഹൈദരാബാദ്‌ ഇരട്ട സ്ഫോടനത്തിനു പിന്നില്‍ പാകിസ്ഥാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ജയ്ഷെ മുഹമ്മദ്‌,ലഷ്കര്‍ ഇ തൊയ് ബ എന്നീ സംഘടനകളാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.

ആന്ധ്രാപ്രദേശില്‍ ഞായറാഴ്ച ബിജെപിയും വിഎച്ച്പിയും ബന്ദ്‌ ആചരിച്ചു.സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ അഞ്ച്‌ ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക്‌ 2,0000 രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്‌. സ്ഫോടനം നടന്ന് രണ്ടുദിവസമായെങ്കിലും നഗരം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല.

സ്ഫോടനത്തില്‍ മരിച്ചവരെക്കുറിച്ചും പരിക്കേറ്റവരെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഹൈദരാബാദില്‍ ഹെല്‍പ്പ്‌ ലൈന്‍ തുര്‍ന്നിട്ടുണ്‌ ട്‌.040-230202833, 09440815858, 09440815856 എന്നിവയാണ്‌ ഹെല്‍പ്പ്‌ ലൈനുമായി ബന്ധപ്പെടുന്നതിനുള്ള ടെലഫോണ്‍ നമ്പറുകള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X