കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യര്‍ ഓര്‍ത്തുവെയ്ക്കുന്നത് കൂടുതലും ദുരനുഭവങ്ങള്‍

  • By Staff
Google Oneindia Malayalam News

Memoryജീവിതത്തില്‍ സങ്കടങ്ങളും ബുദ്ധിമുട്ടുകളും മാത്രം ആഗ്രഹിക്കുന്നവരായി ആരെങ്കിലുമുണ്ടോ? സന്തോഷം തരുന്ന ഏതെങ്കിലുമൊക്കെ സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ടാണ്‌ ബുദ്ധിമുട്ടുകളുടെ കാലത്തുപോലും നമ്മള്‍ ജീവിക്കുന്നത്‌.

എന്നാല്‍ സന്തോഷം തരുന്ന സംഭവങ്ങളാണോ സങ്കടമുണ്ടാക്കുന്ന കാര്യങ്ങളാണോ നമ്മുടെ ഓര്‍മ്മകളില്‍ കൂടുതല്‍ തങ്ങിനില്‍ക്കുന്നത്‌? സന്തോഷം തരുന്നവയാണെന്ന്‌ സ്വാഭാവികമായും നമ്മള്‍ ചിന്തിക്കും എന്നാല്‍ സത്യം മറിച്ചാണെന്നാണ്‌ ബോസ്‌റ്റണ്‍ കോളജിലെ മനശാസ്‌ത്രജ്ഞയായ എലിസബത്ത്‌ കെന്‍സിഗര്‍ പറയുന്നത്‌.

മനുഷ്യര്‍ നല്ലാകലത്തേക്കാളും ചീത്ത കാലത്തെയും അനുഭവങ്ങളെയുമാണത്രേ കൂടുതലായും ഓര്‍ത്തിരിക്കുന്നതെന്നാണ്‌ എലിസബത്തും കൂട്ടരും നടത്തിയ ഒരു ഗവേഷണത്തില്‍ വ്യക്തമായിരിക്കുന്നത്‌.

ശക്തമായ വികാരങ്ങള്‍ക്ക്‌ നമ്മുടെ ഓര്‍മ്മശക്തിയുടെ സന്തുലിതാവസ്ഥയെ കുറച്ചുകളയാനുള്ള ശക്തിയുണ്ടെന്നും എലിസബത്തും കൂട്ടരും പറയുന്നു.

തന്റെ കണ്ടെത്തലിന്‌ എലിസബത്ത്‌ വിശദീകരണം നല്‍കാന്നതിങ്ങനെ -തെരുവില്‍ തോക്കുമേന്തി നില്‍ക്കുന്ന ഒരാളെ പൊലീസ്‌ കാണുന്നു. കണ്ടുകഴിഞ്ഞശേഷം അയാളുടെ കയ്യില്‍ ഒരു തോക്കുണ്ടായിരുന്ന കാര്യം പൊലീസിന്‌ വ്യക്തമായി ഓര്‍ക്കാന്‍ കഴിയുന്നു. എന്നാല്‍ അവര്‍ തെരുവിനെപ്പറ്റിയുള്ള വിവരങ്ങള്‍ അവരുടെ ഓര്‍മ്മയില്‍ അവശേഷിക്കുന്നില്ല.

Graphic of Brainനെഗറ്റീവായ ഫലമുണ്ടാക്കുന്ന സംഭവങ്ങള്‍ അതായത്‌ തിന്മനിറഞ്ഞ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വികാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനിടയില്‍ സെല്ലുലാര്‍ ഊര്‍ജ്ജം ഉയരുന്നതായാണ്‌ പഠനത്തില്‍ കണ്ടെത്തിയത്‌. ഓര്‍ബിട്രോഫ്രന്റല്‍ കോര്‍ടെക്‌സ്‌ , എമിഗഡല എന്നീ വികാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മസ്‌തിഷ്‌കത്തിലെ രണ്ടുഭാഗങ്ങളിലാണ്‌ ഈ സമയത്ത്‌ കൂടുതലായും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്‌.

ഒരു വ്യക്തി ഒരു സംഭവത്തിലെ വൈകാരികതയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്‌ വളരെ പെട്ടന്ന്‌ ഓര്‍ത്തെടുക്കുന്നത്‌. അതായത്‌ മുന്‍ സംഭവത്തില്‍ പറഞ്ഞതുപോലെ തെരുവില്‍ക്കണ്ടയാളുടെ കയ്യിലെ തോക്ക്‌ പെട്ടന്ന്‌ ഓര്‍മ്മവരുന്നു.

ഇത്തരത്തില്‍ നോക്കുമ്പോള്‍ മുന്‍ അനുഭവങ്ങളില്‍ നിന്നുണ്ടായിട്ടുള്ള സുഖകരമല്ലാത്ത വികാരങ്ങള്‍ പിന്നീടുള്ള നമ്മുടെ ജീവിതത്തെ രക്ഷിക്കാന്‍ നമ്മളെ സഹായിക്കുന്നു. ഇത്തരം അനുഭവങ്ങളില്‍ ചെന്നു ചാടാതിരിക്കാന്‍ ഒരു വൈകാരിക മുന്നറിയിപ്പ്‌ ഇതില്‍ നിന്നും നമുക്ക്‌ കിട്ടുന്നു- എലിസബത്ത്‌ പറുയുന്നു.

ഒരാള്‍ക്ക്‌ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകളെയും ദൃക്‌സാക്ഷിത്വത്തെയും വിലയിരുത്താന്‍ ഇതില്‍ നടത്തുന്ന കൂടുതല്‍ പഠനങ്ങള്‍ സഹായിക്കുമെന്നാണ്‌ എലിസബത്ത്‌ പറയുന്നത്‌. അസോസിയേഷന്‍ ഫോര്‍ സൈക്കോളജിക്കല്‍ സയന്‍സ്‌ ജേണലിന്റെ ഓഗസ്‌റ്റ്‌ ലക്കത്തിലാണ്‌ ഈ പഠന ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X