കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ എച്ച്‌ഐവിബാധ അനിയന്ത്രിതമാകുന്നു

  • By Staff
Google Oneindia Malayalam News

Stop AIDS handദില്ലി: എച്ച്‌ഐവി ബാധ തടയാനായി ആരോഗ്യവകുപ്പ്‌ നാനാവഴികളിലൂടെയും ശ്രമിക്കുന്നതിനിടയില്‍ ദില്ലിയില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്‌.

2000ത്തില്‍ 498 എച്ച്‌ഐവി ബാധിതരാണുണ്ടായിരുന്നതെങ്കില്‍ 2007ല്‍ ദില്ലിയില്‍മാത്രം 5,082 എച്ച്‌ഐവി ബാധിതരുണ്ടെന്നാണ്‌ പുതിയ കണക്ക്‌. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്‌ ഈ കണക്ക്‌ പുറത്തുവിട്ടിരിക്കുന്നത്‌.

റിപ്പോര്‍ട്ട്‌ പ്രകാരം 2007 ജനുവരിയ്‌ക്കും ജൂണിനുമുടയില്‍ 743 പേര്‍ക്കാണ്‌ രോഗം ബാധിച്ചിരിക്കുന്നത്‌. ഇതേകാലയളവില്‍ത്തന്നെ 97 ആളുകള്‍ രോഗം ബാധിച്ച്‌ മരിയ്‌ക്കുകയും ചെയ്‌തു. 1994ല്‍ ദില്ലിയില്‍ വെറും 64 എച്ച്‌ഐവി ബാധിതരാണുണ്ടായിരുന്നത്‌. ഇപ്പോള്‍ ഇത്‌ 5,000 കടന്നിരിക്കുകയാണ്‌- റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണപ്രകാരം പ്രധാനമായും രണ്ടുകാര്യങ്ങളാണ്‌ ദില്ലിയില്‍ എച്ച്‌ഐവി ബാധ വര്‍ധിക്കുന്നതിന്‌ കാരണം. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്നും ഇവിടേയ്‌ക്ക്‌ എത്തുന്നവരുടെ എണ്ണം കൂടിയതും,്‌ ആന്റി റിട്രോവൈറല്‍ ട്രീറ്റ്‌മെന്റുമാണ്‌ ഇതിന്‌ പ്രധാനമായും കാരണമാകുന്നതെന്നാണ്‌ മന്ത്രാലയം പറയുന്നത്‌.

ഇതുകൂടാത വിവാഹത്തിന്‌ മുമ്പ്‌ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും, കൗമാരലൈംഗികതയുമെല്ലാം ചേര്‍ന്നാണ്‌ ദില്ലിയിലെ സമൂഹത്തില്‍ കൂടുതല്‍ എച്ച്‌ഐവി ബാധിതരെ സംഭാവന ചെയ്യുന്നത്‌. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായാണ്‌ ഇവിടത്തെ സ്ഥിതി തീര്‍ത്തും ഭീതിജനകമായിരിക്കുന്നത്‌.

2006ലാണ്‌ എയ്‌ഡ്‌സ്‌ രോഗികളുടെ എണ്ണത്തില്‍ ഇവിടെ ഏറ്റവും കൂടുതല്‍ വര്‍ദ്ധനവുണ്ടായത്‌. ആ വര്‍ഷം 1,925 പേരിലാണ്‌ രോഗം സ്ഥിരീകരിച്ചത്‌. അക്കാലയളവില്‍ 80 പേര്‍ മരിക്കുകയും ചെയ്‌തു. ഏറ്റവും കൂടുതല്‍ എയ്‌ഡ്‌സ്‌ രോഗികള്‍ മരിച്ചത്‌ 1993ലാണ്‌, അന്ന്‌ 460പേരാണ്‌ മരിച്ചത്‌.

ദില്ലിയിലെ പ്രത്യേക അവസ്ഥ കണക്കിലെടുത്ത്‌ ആരോഗ്യമന്ത്രാലയത്തിന്റെ എയ്‌ഡ്‌സിനെതിരായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ ദില്ലിയ്‌ക്ക്‌ പ്രത്യേക പരിഗണനനല്‍കുമെന്ന്‌ മന്ത്രാലയ വക്താക്കള്‍ അറിയിച്ചു.

റയില്‍വേ സ്റ്റേഷന്‍, ബസ്സ്‌ ടെര്‍മിനലുകള്‍, വന്‍കിട ഷോപ്പിംഗ്‌ കേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രചരണത്തിന്റെ പ്രധാന കേന്ദ്രങ്ങളാക്കും. ഇതുകൂടാതെ എഫ്‌എം റേഡിയോയും പരസ്യങ്ങളും മുഖാന്തിരവും കാര്യമായ പ്രചാരണങ്ങള്‍ നടത്താനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍












വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X