രണ്ടും കല്‍പിച്ച് ജോസഫ് സിപിഎമ്മിനെതിരെ
കോട്ടയം : കയ്യേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്തി വയ്ക്കാന്‍ കോട്ടയത്തെ ഒരു വ്യാപാര സ്ഥാപനം സിപിഎം നേതാക്കള്‍ക്ക് ഒരു കോടി രൂപ കൈക്കൂലി നല്‍കിയതായി കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ്. പാര്‍ട്ടി വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലാണ് ജോസഫ് ഈ ആരോപണം ഉയര്‍ത്തിയത്.
പാറപ്പുഴയിലുളള ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗം തത്സമയം സംപ്രേക്ഷണം ചെയ്യാനെത്തിയ ചാനലുകള്‍ ഈ ആരോപണവും അപ്പോള്‍ തന്നെ കാണിച്ചു. ലൈവ് പ്രക്ഷേപണം നടക്കുകയാണെന്ന് ജോസഫിനെ ഫ്രാന്‍സിസ് ജോര്‍ജ് എം പി ഓര്‍മ്മിപ്പിച്ചപ്പോള്‍ ജനം അറിയട്ടെ എന്ന് ജോസഫ് മറുപടി പറഞ്ഞതും സംപ്രേക്ഷണം ചെയ്യപ്പെട്ടു.
സിപിഎമ്മിനെ വെല്ലുവിളിക്കാന്‍ തന്നെയാണ് തങ്ങളുടെ ഭാവമെന്ന് ജോസഫിന്റെ തുടര്‍ന്നുളള പ്രസംഗം വ്യക്തമാക്കുന്നു. വേണമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് സിപിഎം എടുത്തോട്ടെയെന്ന് ജോസഫ് വയനാട് വ്യക്തമാക്കിയതും ഏറ്റുമുട്ടലിന്റെ ഭാഷയില്‍ തന്നെയാണ്.
വി എസ് അച്യുതാനന്ദനില്‍ നിന്നും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നാണ് ജോസഫിന്റെ പരാതിയെങ്കിലും പടപ്പുറപ്പാട് പിണറായി ഗ്രൂപ്പിനെതിരെയാണ്. ജോസഫിനെ വേണമെങ്കില്‍ മന്ത്രിസഭയിലെടുക്കാമെന്ന് വി എസിന് അഭിപ്രായമുണ്ട്. ഇത് മുളയിലേ നുളളുന്നതിനു വേണ്ടിയാണ് കേസ് തീരുംവരെ ജോസഫിനെ മന്ത്രിസഭയിലെടുക്കാനാവില്ലെന്ന് പാലൊളി പ്രസ്താവിച്ചത്.
ഇതോടെ യുദ്ധം ജോസഫും പിണറായി വിഭാഗവുമായിട്ടായി. സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ജോസഫിന്റെ ആരോപണം സമ്മേളനകാലത്ത് സിപിഎമ്മിന് മറ്റൊരു തലവേദനയാകും. ഒരു കോടിയുടെ ഈ ആരോപണം വിഎസ് ഗ്രൂപ്പ് ഉപയോഗിച്ചാല്‍ മറുവിഭാഗത്തിന് അത് കനത്ത പ്രഹരമാകും. ഇപ്പോള്‍തന്നെ ഒട്ടേറെ കോടികളുടെ അഴിമതിയാരോപണങ്ങള്‍ ഔദ്യോഗികവിഭാഗത്തെ ചൂഴ്ന്നു നില്‍ക്കുന്നുണ്ട്.












Click it and Unblock the Notifications