കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടതി നിര്‍ദ്ദേശിച്ചു, രാമദോസ്‌ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവെച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്ന്‌ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍മാരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്‌ ഒപ്പുവെച്ചു.

49 സര്‍ട്ടിഫിക്കറ്റുകളിലാണ്‌ മന്ത്രി ഒപ്പുവെച്ചത്‌. വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവെച്ചു നല്‍കാന്‍ മന്ത്രിതയ്യാറാകുന്നില്ലെന്ന പരാതിയെത്തുടര്‍ന്ന്‌ 24 മണിക്കൂറിനുള്ളില്‍ മന്ത്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവെയ്‌ക്കണമെന്ന്‌ കോടതി ഉത്തരവിട്ടിരുന്നു.

എഐഐഎംഎസ്‌ രജിസ്‌ട്രാര്‍ നിയമനം സംബന്ധിച്ച്‌ ഡയറക്ടര്‍ പി. വേണുഗോപാലുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നാണത്രേ മന്ത്രി സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവെയ്‌ക്കാന്‍ കൂട്ടാക്കാതിരുന്നത്‌. എന്നാല്‍ സമയക്കുറവു മൂലമാണ്‌ മന്ത്രി ഇത്‌ ചെയ്യാത്തതെന്നായിരുന്നു ഡോക്ടര്‍മാര്‍ക്ക്‌ മന്ത്രിയുടെ ഓഫീസില്‍ നിന്നും നേരത്തേ കിട്ടിയ വിവരം.

രജിസ്‌ട്രാറെ വേണമെങ്കില്‍ മാറ്റാമെന്നും പക്ഷേ സര്‍ട്ടിഫിക്കറ്റില്‍ ഉടന്‍ ഒപ്പുവെയ്‌ക്കണമെന്നുമായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. മന്ത്രി ഒപ്പുവെയ്‌ക്കാത്തതിനാല്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാന്‍ വൈകുന്നുവെന്നാരോപിച്ച്‌ ആഗസ്‌റ്റ്‌ അവസാനവാരത്തില്‍ ഡോക്ടര്‍മാര്‍ മൂന്നു ദിവസം പണിമുടക്കിയിരുന്നു.

മന്ത്രി ഒപ്പിടാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന്‌ ഡയറക്ടറുടെയും രജിസ്‌ട്രാറുടെയും ഒപ്പുള്ള സര്‍ട്ടിഫിക്കറ്റുകല്‍ വിതരണം ചെയ്‌തിരുന്നു. എയിംസ്‌ പ്രിസിഡന്റും ഡീനും ഒപ്പുവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചില്ലെന്നു പരാതിപ്പെട്ട്‌ ഒരു സംഘം മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്‌ കോടതിയെ സമീപിച്ചത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X