കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ : സഭയ്ക്ക് പൊളളിത്തുടങ്ങുന്നു

  • By Staff
Google Oneindia Malayalam News

കോട്ടയം : സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരു വൈദികനും കന്യാസ്ത്രീയും ഉടന്‍ അറസ്റ്റിലാകുമെന്ന് വാര്‍ത്ത വന്നതോടെ കോട്ടയം രൂപതാ നേതൃത്വം സിബിഐയ്ക്കെതിരെ പരസ്യമായി രംഗത്തെത്തി. കോട്ടയം രൂപതയിലെ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ അന്വേഷണം നീളുന്നതില്‍ രൂപതാ നേതൃത്വം യോഗം ചേര്‍ന്ന് കടുത്ത ഉത്കണ്ഠ രേഖപ്പെടുത്തി.

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റു മുമ്പാകെ സിബിഐ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു തൊട്ടു പിന്നാലെയാണ് രൂപതാ നേതൃത്വം യോഗം ചേര്‍ന്നത്. സത്യം പുറത്തു കൊണ്ടു വരുന്നതില്‍ സിബിഐയും മാധ്യമങ്ങളും കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണമെന്നാണ് യോഗം അഭിപ്രായപ്പെട്ടത്.

ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, കൊലപാതകത്തില്‍ രൂപതയിലെ ആര്‍ക്കും ബന്ധമില്ലെന്നും ഇത്തരത്തില്‍ ഒരു തെളിവും ആര്‍ക്കും ലഭിച്ചിട്ടില്ലെന്നും വിലയിരുത്തി.

സത്യം പുറത്തുവരണമെന്ന ആഗ്രഹത്തോടെ രൂപതയുമായി ബന്ധപ്പെട്ട എല്ലാവരും അന്വേഷണവുമായി സഹകരിച്ചിരുന്നു. സിബിഐ ആവശ്യപ്പെട്ട എല്ലാ ടെസ്റ്റുകള്‍ക്കും വൈദികരും കന്യാസ്ത്രീകളും സഹകരിക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു തെളിവും ലഭിച്ചിരുന്നില്ലെന്ന് യോഗം വാദിക്കുന്നു.

കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും അഭയയുടെ കൊലയുമായി യാതൊരു ബന്ധവുമില്ലെന്ന് സഭാ നേതൃത്വം ആദ്യമായാണ് വ്യക്തമാക്കുന്നത്. ഒരു വൈദികനെയും രണ്ടു കന്യാസ്ത്രീമാരെയും വീണ്ടും നാര്‍ക്കോ അനാസിലിസിന് വിധേയരാക്കണമെന്നും ഇടക്കാലറിപ്പോര്‍ട്ടില്‍ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരം പുറത്തു വന്നതോടെയാണ് തിടുക്കത്തില്‍ രൂപത യോഗം ചേര്‍ന്ന് സിബിഐയ്ക്കെതിരെ ഉത്കണ്ഠ രേഖപ്പെടുത്തിയത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X