കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലണ്ടനില്‍ നിന്നും താജ്‌മഹല്‍ വഴി സിഡ്‌നിയിലേയ്‌ക്ക്‌

  • By Staff
Google Oneindia Malayalam News

Bus Travelലണ്ടന്‍: ലണ്ടനില്‍ നിന്നും തുടങ്ങി മലകളും നദികളും കടന്ന് തെംസ്‌ നദിക്കരയും താജ്‌ മഹലും ഹിമാലയവും കണ്ട്‌ ഇരുപത് രാജ്യങ്ങളുടെ മടിത്തട്ടിലൂടെ സിഡ്‌നിയിലേയ്‌ക്ക്‌ ഒരു യാത്ര. ഇതെങ്ങനെയെന്നല്ലേ? ഇതിനുള്ള സൗകര്യം ലണ്ടനില്‍ ഒരുങ്ങിക്കഴിഞ്ഞു.

ലണ്ടനില്‍ നിന്നും സിഡ്‌നിയിലേയ്‌ക്ക്‌ ഓസ്‌ബസ്‌ എന്നപേരില്‍ ഞായറാഴ്‌ചയാണ്‌ ബസ്‌ സര്‍വ്വീസ്‌ തുടങ്ങിയത്‌. തെംസ്‌ നദിക്കരയില്‍ നിന്നും കാലത്ത്‌ 9 മണിയ്‌ക്കാണ്‌ ബസ്‌ പുറപ്പെടുക. മൂന്നുമാസം നീണ്ടു നില്‍ക്കുന്നതായിരിക്കും യാത്ര. മുപ്പത്തിയെട്ട് പേര്‍ക്ക് സഞ്ചരിയ്ക്കാം.

ഇന്ത്യയിലെ സ്ഥലങ്ങള്‍ മാത്രമല്ല പെനിന്‍സുലയിലെയും തായ്‌ലാന്റിലെയും ആസ്‌ത്രേലിയയിലെയും വിവിധ സ്ഥലങ്ങള്‍ താണ്ടി അഫ്‌ഗാനിസ്ഥാനും ബര്‍മ്മയും പടിഞ്ഞാറന്‍ ടിമോറും കടന്ന്‌ അങ്ങനെ ഒരിക്കലും മറക്കാത്ത ഒരു യാത്രതന്നെയായിരിക്കും ഓസ്‌ബസ്‌ നടത്തുന്നത്‌.

അവിസ്‌മരണീയമായ ഈ യാത്രയ്‌ക്കായി ബസ്‌ ടിക്കറ്റിന്‌ നല്‍കണ്ടത്‌ 3750 പൗണ്ട്‌ അതായത്‌ 304,345.88 രൂപയാണ്‌. ബസ്സിന്റെ അടുത്ത യാത്ര സെപ്‌റ്റംബര്‍ മൂന്നാം വാരത്തിലായിരിക്കും ആരംഭിക്കുന്നത്‌. എല്ലാ മാസവും സഞ്ചാരം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ ബസ്‌ സര്‍വ്വീസ്‌ തുടങ്ങിയിരിക്കുന്നത്‌. Ozbus travel route

മാര്‍ക്‌ ക്രീസി എന്ന മുപ്പത്തിയെട്ടുകാരനാണ്‌ തീര്‍ത്തും പുതിയ ആശയവുമായ ഓസ്‌ബസ്‌ തുടങ്ങിയിരിക്കുന്നത്‌. ഇരുപത്‌ വയസ്സിനുള്ളില്‍ ലോകത്തിന്റെ പലഭാഗങ്ങളിലും സഞ്ചരിച്ച വ്യക്തയാണ്‌ മാര്‍ക്ക്‌. അക്കൂട്ടത്തില്‍ ആസ്‌ത്രേലിയയിലേയ്‌ക്ക്‌ നടത്തിയ ഒരു യാത്രയാണ്‌ ഇത്തരം ഒരു സംരംഭം തുടങ്ങാന്‍ മാര്‍ക്കിന്‌ പ്രചോദനം നല്‍കിയത്‌.

2007 ജനുവരിയിലാണ്‌ മാര്‍ക്ക്‌ ഓസ്‌ബസ്‌ കമ്പനി തുടങ്ങിയത്‌. മൂന്നരമാസത്തിനുള്ളില്‍ത്തനെ ആദ്യ ട്രിപ്പിനായി മുഴുവന്‍ സീറ്റുകളും ബുക്കുചെയ്യപ്പെട്ടിരുന്നു.

യാത്രക്കാര്‍ക്കായി ബസ്സില്‍ അനേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. ചെറിയ ലൈബ്രറി, പാട്ടുകേള്‍ക്കാനുള്ള സംവിധാനം, പാത്രങ്ങള്‍, ഫ്രിഡ്‌ജ്‌, പാചകം ചെയ്യാനുള്ള സൗകര്യം എന്നിങ്ങനെ പോകുന്നു ഓസ്‌ബസ്സിലെ സൗകര്യങ്ങളുടെ പട്ടിക.

പ്രാഥമിക ചികിത്സയ്‌ക്കുള്ള ഒരു കിറ്റും മറ്റ്‌ അത്യാവശ്യവസ്‌തുക്കളും യാത്രക്കാര്‍തന്നെ കരുതണം. യാത്രയ്‌ക്കിടെ ഇറാന്‍, പാക്കിസ്ഥാന്‍, എന്നിവിടങ്ങളിലെ ഹോട്ടലുകളിലും യാത്രക്കാര്‍ക്ക്‌ താമസിക്കാന്‍ സൗകര്യമുണ്ട്‌.

രണ്ട്‌ ഡ്രൈവര്‍മാരാണ്‌ ബസ്സിലുള്ളത്‌. അമ്പതുവയസ്സുകാരനായ ബെല്‍ജിയം സ്വദേശിയായ ഒരു മുന്‍ ട്രക്ക്‌ ഡ്രൈവറും ഇരുപത്തിയെട്ടുവയസ്സുള്ള ഒരു ന്യൂസിലാന്റ്‌കാരിയുമാണ്‌ ഇവര്‍.

Ozbus-travel-routeഓരോ രാജ്യത്തെയും യാത്രാ ഏജന്‍സികളുമായി ബന്ധപ്പെട്ടാണ്‌ അതാതിടങ്ങളിലെ സന്ദര്‍ശനം സജ്ജീകരിച്ചിരിക്കുന്നത്‌. ഇരുപത്‌ രാജ്യങ്ങളിലാണ്‌ പന്ത്രണ്ട്‌ മാസത്തെയാത്രയ്‌ക്കുള്ളില്‍ സന്ദര്‍ശിക്കുന്നത്‌. ആദ്യ യാത്രയില്‍ പതിനെട്ടിനും അമ്പതിനുമുള്ള പ്രായമുള്ള യാത്രക്കാരാണുള്ളത്‌.

എല്ലാ രാജ്യങ്ങളിലേയ്‌ക്കും ഒരേ ബസ്സില്‍ തന്നെയാണ്‌ യാത്ര. ഈസ്റ്റ്‌ ടിമോറിലെത്തിയാല്‍ യാത്രക്കാരെ ഡാര്‍വിനിലേയ്‌ക്ക്‌ വിമാനമാര്‍ഗ്ഗം കൊണ്ടുവരും. ബസ്സാകട്ടെ ബോട്ടില്‍ ഡാര്‍വിനിലെത്തും. പിന്നീട്‌ അവസാന കേന്ദ്രമായ സിഡ്‌നിയിലേയ്‌ക്ക്‌ ബസ്‌ യാത്ര തുടരും

ഇറാനിലെ സന്ദര്‍ശനം ഭീതിപകരുന്നതാണെങ്കിലും പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ലെന്നാണ്‌ കരുതുന്നത്‌. എല്ലാ പാതകളിലും ഒന്നില്‍ കൂടുതല്‍ വഴികള്‍ കണ്ടെത്താന്‍ കഴിഞ്ഞതും സഹായകരമാകും- മാര്‍ക്ക്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X