കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ധന്യശ്രീ ഹോട്ടലിന്റെ അറ്റകുറ്റപ്പണി സര്‍ക്കാര്‍ നടത്തണമെന്ന്‌ കോടതി

  • By Staff
Google Oneindia Malayalam News

കൊച്ചി: മൂന്നാറില്‍ ദൗത്യസംഘം പൊളിച്ച ധന്യശ്രീ യാത്രി നിവാസ്‌ ഹോട്ടലിന്റെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ സര്‍ക്കാറിനോട്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കേടുപാടുകള്‍ തീര്‍ക്കുകയോ അല്ലെങ്കില്‍ നഷ്ടപരിഹാരം ലഭിക്കുകയോ വേണമെന്നാവശ്യപ്പെട്ട്‌ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ്‌ ജസ്റ്റിസ്‌ ആന്റണി ഡൊമിനികിന്റെ ഉത്തരവ്‌.

കേടുപാടുകള്‍ തീര്‍ക്കുന്നതിനെ സര്‍ക്കാര്‍ അഭിഭാഷകര്‍ ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്നാണ്‌ അറ്റകുറ്റപ്പണി നടത്താന്‍ സര്‍ക്കാരിനോട്‌ കോടതി ഉത്തരവിട്ടത്‌. പൊളിച്ച ഭാഗം പൂര്‍വ്വസ്ഥിതിയിലാക്കാനാണ്‌ ഉത്തരവ്‌.

ധന്യശ്രീയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നേരത്തേ അഭിഭാഷക കമ്മീഷനെ നിയോഗിച്ചിരുന്നു. സഘത്തിന്റെ കണക്കനുസരിച്ച്‌ 2.75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്‌. കേസ്‌ അടുത്ത തിങ്കളാഴ്‌ച വീണ്ടും പരിഗണിയ്‌ക്കും.

ഇതിനിടെ ധന്യശ്രീ പൊളിച്ചതുമായി ബന്ധപ്പെട്ട്‌ മൂന്നാറിലെ ദൗത്യസംഘത്തിന്റെ മുന്‍തലവന്‍ കെ. സുരേഷ്‌ കുമാര്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലം തൃപ്‌തികരമല്ലെന്ന്‌ ഹൈക്കോടതി കണ്ടെത്തി.

നിരുപാധികം മാപ്പപേക്ഷിച്ച്‌ സത്യവാങ്‌മൂലം നല്‍കിയാല്‍ പരിഗണിയ്‌ക്കാമെന്നും കോടതി വ്യക്തമാക്കി. വീണ്ടും സത്യവാങ്‌മൂലം നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ഇപ്പോള്‍ നല്‍കിയത്‌ ഡിവിഷന്‍ ബഞ്ചിന്‌ കൈമാറേണ്ടിവരുമെന്നും കോടതി അറിയിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍



വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X