അനഘയെ പീഡിപ്പിച്ചത് ഉന്നതരുടെ മക്കള്‍
ദില്ലി: കവിയൂരിലെ അനഘയെ പീഡിപ്പിച്ചവരില്‍ രണ്ട് ഉന്നതരുടെ മക്കളുണ്ടെന്ന് ആക്ഷന്‍ കൗണ്‍സില്‍ സിബിഐയ്ക്ക് പരാതി നല്‍കി.
അനഘ പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞെങ്കിലും സിബിഐ സംഘം ഇതേക്കുറിച്ച് അന്വേഷിച്ചില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ എം എല്‍ ശര്‍മ്മയ്ക്കാണ് പരാതി നല്‍കിയത്.
അനഘയുടെ മൃതദേഹത്തില്‍ പുരുഷബീജത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെക്കുറിച്ചും അന്വേഷിക്കണം. ഇക്കാര്യത്തില്‍ ഉറപ്പു ലഭിച്ചതായി ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ രാജു പുഴങ്കര അറിയിച്ചു. ഉന്നതരുടെ മക്കളെക്കുറിച്ച് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നതായും ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അനഘയുടെ കുടുംബം കൂട്ടആത്മഹത്യ ചെയ്ത കേസില്‍ ലതാനായരെ മാത്രമാണ് പ്രതിയാക്കിയത്. അനഘയുടെ അച്ഛന്റെ ആത്മഹത്യാക്കുറിപ്പിന്റെ കാതലായ ഭാഗം നഷ്ടപ്പെട്ടതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അനഘയുടെ അമ്മൂമ്മ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ സര്‍ക്കാരോ സിബിഐയോ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.
കിളിരൂര്‍ പീഡനത്തിനിരയായ ശാരിയെ സന്ദര്‍ശിച്ച പി കെ ശ്രീമതിയെ ചോദ്യം ചെയ്യുകയോ തെളിവെടുക്കുകയോ ചെയ്തിട്ടില്ല. തനിച്ചാണ് താന്‍ ശാരിയെ കണ്ടത് എന്ന് നേരത്തെ വെളിപ്പെടുത്തിയ ശ്രീമതി ഇപ്പോള്‍ പറയുന്നത് രണ്ടുപേര്‍ക്കൊപ്പമാണ് താന്‍ പോയത് എന്നാണ്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കും മുമ്പെ അനഘ കന്യകയാണെന്ന് പി കെ ശ്രീമതി വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ അവകാശവാദം എന്തിനു വേണ്ടിയായിരുന്നുവെന്ന് അറിയാന്‍ ശ്രീമതിയെ ചോദ്യം ചെയ്യണമെന്നും സിബിഐയ്ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications