കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ജാപ്പനീസ്‌ യുവതികളെ ബലാല്‍സംഗം ചെയ്‌തു

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ രണ്ട്‌ ജാപ്പനീസ്‌ യുവതികളെ ആഗ്രയില്‍ തടവിലാക്കി ബലാല്‍സംഗം ചെയ്‌തതായി കേസ്‌.

മൂന്നു പേര്‍ ചേര്‍ന്നാണത്രേ യുവതികളെ ബലാല്‍സംഗം ചെയ്‌തത്‌. ഒരാളെ ഓഫീസിലും മറ്റൊരാളെ ഹോട്ടലിലും മൂന്നുദിവസം പാര്‍പ്പിച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ പരാതി. അറ്റ്‌സുകോ കിയോഷിമ, മിഹോകാവ്‌ കുബോ എന്നീ യുവതികളാണ്‌ പീഡിപ്പിക്കപ്പെട്ടത്‌.

സൗഹൃദം ഭാവിച്ച്‌ ഒപ്പം കൂടിയ സണ്ണി, ഇലിയാസ്‌, രാജന്‍ എന്നിവര്‍ ചേര്‍ന്നാണ്‌ തങ്ങളെ പീഡിപ്പിച്ചതെന്നാണ്‌ യുവതികള്‍ പൊലീസില്‍ പരാതിനല്‍കിയിരിക്കുന്നത്‌.

സെപ്‌റ്റംബര്‍ 19നാണ്‌ ഇവര്‍ ആഗ്രയിലെത്തിയത്‌. ഇവിടെവെച്ച്‌ ജാപ്പനീസ്‌ ഭാഷയറിയാവുന്ന സണ്ണിയും സുഹൃത്ത്‌ ഇലിയാസും ഇവരുമായി സൗഹൃദത്തിലായി. വൈകീട്ട്‌ നാലുപേരും ചേര്‍ന്ന്‌ മദ്യപിച്ചു. പിന്നീടാണ്‌ ഇവരോടൊപ്പം രാജനും കൂടിയത്‌.

സണ്ണിയുടെ സഹോദരനാണെന്നും ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാണെന്നും പറഞ്ഞാണ്‌ രാജനെ യുവതികള്‍ക്ക്‌ പരിചയപ്പെടുത്തിയത്‌. തുടര്‍ന്ന്‌ മൂന്നുപേരും ചേര്‍ന്ന്‌ തങ്ങളെ പീഡീപ്പിക്കുകയായിരുന്നുവെന്ന്‌ യുവതികള്‍ പറഞ്ഞു.

ദില്ലിയിലെത്തിയ യുവതികള്‍ ജാപ്പനീസ്‌ എംബസിയിലെത്തി വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ അധികൃതര്‍ എയര്‍പോര്‍ട്ട്‌ പൊലീസ്‌ സ്റ്റേഷനുമായി ബന്ധപ്പെട്ടു. പ്രതികളുടെ ചിത്രങ്ങളും ചില രേഖകളും ഇവര്‍ പൊലീസിന്‌ കൈമാറി. എന്നാല്‍ സംഭവം നടന്ന യഥാര്‍ത്ഥസ്ഥലം പറയാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ലെന്ന്‌ പൊലീസ്‌ പറയുന്നു.

സഫ്‌ദര്‍ജംഗ്‌ ആശുപത്രിയില്‍നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ യുവതികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സ്ഥിരീകരിച്ചു. ഇവരുടെ വസ്‌ത്രങ്ങളും പരിശോധനയ്‌ക്ക്‌ നല്‍കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X