മകള്‍ക്കുവേണ്ടി അറുപതാം വയസസ്സില്‍ അമ്മ ഇരട്ട പ്രസവിച്ചു
പൂനെ: മകള്‍ക്കുവേണ്ടി അറുപതാം വയസ്സില്‍ അമ്മ ഗര്‍ഭംധരിയ്‌ക്കുകയും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കുകയും ചെയ്‌തു.
കാന്‍സര്‍ ബാധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്ന മകളുടെ ഇരട്ട ആണ്‍കുട്ടികള്‍ക്കാണ് സ്വന്തം അമ്മ ജന്മം നല്‍കിയത്. പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലാണ് അറുപതുകാരിയായ ലീലാ പട്ടേല്‍ മകളുടെ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.
സെപ്‌റ്റംബര്‍ 21നാണ് പ്രവസം നടന്നത്. യുഎസിലുള്ള മകളുടെയും ഭര്‍ത്താവിന്റെയും ബീജം അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിയ്‌ക്കുകയായിരുന്നു. അറുപത് വയസ്സായെങ്കിലും വേണ്ടത്ര ആരോഗ്യമുള്ളതുകൊണ്ടാണ് ഇവര്‍ക്ക് ഗര്‍ഭം ധരിയ്‌ക്കാനും പ്രസവിക്കാനും കഴിഞ്ഞതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ശസ്‌ത്രക്രിയയിലൂടെയാണ് കുട്ടികളെ പുറത്തെടുത്തത്. റൂബി ഹാള്‍ ക്ലിനിക്കിലെ ഡോക്ടര്‍ സുനിതാ ടെന്‍ഡുല്‍ക്കറുടെ മേല്‍നോട്ടത്തിലായിരുന്നു ഗര്‍ഭധാരണവും പ്രസവവും നടന്നത്. ഇവിടെ ഇതുകൂടാതെ ഇത്തരം പതിനഞ്ചോളം പ്രസവങ്ങള്‍ നടന്നിട്ടുണ്ട്.
കുട്ടികളില്‍ ഒരാള്‍ക്ക് 1.7 കിലോഗ്രാം ഭാരവും മറ്റേയാള്‍ക്ക് 1.4 ഗ്രാം കിലോഗ്രാം ഭാരവുമുണ്ട്. താരതമ്യേന തൂക്കം കുറവാണെങ്കിലും കുട്ടികള്‍ സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications