കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരുണാനിധിയെ പിരിച്ചുവിടുക : സുപ്രിം കോടതി

  • By Staff
Google Oneindia Malayalam News

ദില്ലി :ഭരണഘടനാ സംവിധാനം പൂര്‍ണമായും തകര്‍ന്ന തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനെ പിരിച്ചു വിട്ട് കേന്ദ്രഭരണം ഏര്‍പ്പെടുത്താന്‍ മടിക്കരുതെന്ന് സുപ്രിം കോടതി.

തമിഴ് നാട് ഭരിക്കുന്ന ഡിഎംകെ കേന്ദ്രഭരണത്തില്‍ പങ്കാളിയാണെന്നത് തീരുമാനമെടുക്കാന്‍ തടസമാകരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ബി എന്‍ അഗര്‍വാളും ജസ്റ്റിസ് പി സദാശിവവുമടങ്ങിയ ബഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് ഈ നിര്‍ദ്ദേശം നല്‍കിയത്.

ഡിഎംകെയ്ക്കെതിരെ കോടതിയലക്ഷ്യം ആരോപിച്ച് ഹര്‍ജി നല്‍കാന്‍ എഐഎഡിഎംകെ അഭിഭാഷകനോട് ജഡ്ജിമാര്‍ നിര്‍ദ്ദേശിച്ചു.

സേതു സമുദ്രം പദ്ധതി നടപ്പാക്കുന്നതിനു വേണ്ടി ഒക്ടോബര്‍ ഒന്ന് തിങ്കളാഴ്ച ബന്തു നടത്താനുളള തമിഴ്നാട് സര്‍ക്കാരിന്റെ ആഹ്വാനം ഇക്കഴിഞ്ഞ ദിവസം സുപ്രിം കോടതി തടഞ്ഞിരുന്നു. കോടതി വിധിയില്‍ പ്രതിഷേധിച്ച് താന്‍ നിരാഹാരം അനുഷ്ഠിക്കുമെന്ന് മുഖ്യമന്ത്രി കരുണാനിധി പ്രഖ്യാപിക്കുകയും തിങ്കളാഴ്ച കരുണാനിധിയുടെ നേതൃത്വത്തില്‍ സംസ്ഥാനമെമ്പാടും ഉപവാസവും പണിമുടക്കും നടക്കുകയാണ്.

പ്രതിപക്ഷ കക്ഷിയായ എഐഎഡിഎംകെയാണ് ബന്തു നടത്താനുളള നീക്കം തടയണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിച്ചത്.

ഈ നീക്കത്തിലാണ് സുപ്രിം കോടതി പ്രകോപിതയായതും അസാധാരണമായ നിര്‍ദ്ദേശങ്ങളും നിരീക്ഷണങ്ങളും നടത്തിയതും.

അസാധാരണമായ സിറ്റിംഗ് നടത്തിയാണ് സുപ്രിം കോടതി ബന്തു നടത്താനുളള തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം വിലക്കിയത്. ഞായറാഴ്ച കോടതി അവധിയായിരുന്നെങ്കിലും പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു.

സുപ്രിം കോടതി ബന്തു നിരോധിച്ചെങ്കിലും തമിഴ് നാട്ടില്‍ ബന്തിന്റെ പ്രതീതിയാണ്. പൊതുപണിമുടക്കും സത്യഗ്രഹവുമാണ് ഡിഎംകെ ആഹ്വാനം ചെയ്തിരിക്കുന്നത്. സ്ക്കൂളുകള്‍ക്കും ഐടി സ്ഥാപനങ്ങള്‍ക്കും അവധി നല്‍കി. ബസുകളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. കേരളത്തില്‍ നിന്നും തമിഴ് നാട്ടിലേയ്ക്കുളള സ‍ര്‍വീസുകള്‍ കെഎസ്ആര്‍ടിസി നിര്‍ത്തി വെച്ചു.

കോടതിയുത്തരവിനെതിരെ ഡിഎംകെ പണിമുടക്കും സത്യഗ്രഹവും നടത്തിയതാണ് സുപ്രിം കോടതി ജഡ്ജിമാരെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമാണ്. തമിഴ് നാട് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും സുപ്രിം കോടതിയിലേയ്ക്ക് വിളിച്ചു വരുത്തുമെന്നും സൂചനയുണ്ട്. സര്‍ക്കാരിനെ പിരിച്ചുവിടാനുളള തീരുമാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടില്ലെങ്കില്‍ ഉത്തരവ് രാഷ്ട്രപതിയ്ക്ക് നേരിട്ട് കൈമാറുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

സുപ്രിം കോടതിയ്ക്കും ജഡ്ജിക്കുമൊന്നും അപ്രമാദിത്വമില്ലെന്ന് കേന്ദ്ര ഷിപ്പിംഗ് വകുപ്പുമന്ത്രി ടി ആര്‍ ബാലു പ്രസ്താവിച്ചിട്ടുണ്ട്. സുപ്രിം കോടതിയുടെ പരാമര്‍ശം കേന്ദ്രമന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും.

പാര്‍ലമെന്റും കോടതിയും തമ്മിലുളള ബന്ധം വഷളാക്കുന്ന നിര്‍ദ്ദേശങ്ങളാണ് സുപ്രിം കോടതി ജഡ്ജിമാരുടേതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍











വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X